Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:45 AM IST Updated On
date_range 6 May 2022 5:45 AM ISTമിന്നൽ പരിശോധന; രണ്ടുകടകൾ പൂട്ടിച്ചു
text_fieldsbookmark_border
പയ്യോളി: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ടൗണിലെ ഹോട്ടലുകളിലും മറ്റും മിന്നൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ചായക്കടയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലും അടച്ചുപൂട്ടുന്നതിന് നിർദേശം നൽകി. ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതും മാലിന്യം ശരിയായ വിധം നിർമാർജനം ചെയ്യാത്തതുമുൾപ്പെടെ കണ്ടെത്തിയ ആറുസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നഗരസഭ എച്ച്.ഐ ടി. ചന്ദ്രൻ, ജെ.എച്ച്.ഐ. ടി.പി. പ്രകാശൻ, ബാബു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പടം പയ്യോളിയിൽ നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷണശാലകളിൽ പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
