Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:43 AM IST Updated On
date_range 6 May 2022 5:43 AM ISTവീടുകയറി ആക്രമണം: ലഹരിസംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണം -കെ.കെ. രമ എം.എൽ.എ
text_fieldsbookmark_border
വടകര: യുവാക്കളിൽ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും വടകരയടക്കം എല്ലാ മേഖലകളിലും വർധിച്ചുവരുന്നതായും ഇതിനെതിരെ സമൂഹവും പൊലീസും ശക്തമായി രംഗത്തുവരണമെന്നും കെ.കെ. രമ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ദിവസം വീടുകയറി അക്രമം നടത്തി കുട്ടികളെയടക്കം പരിക്കേൽപിച്ച സംഭവത്തിൽ അക്രമത്തിനിരയായ വീട് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവർ. കയ്യാല രാജീവന്റെ വീട്ടിലാണ് സംഭവം നടന്നത്. റെയിൽവേ ട്രാക്കിലിരുന്ന് ലഹരി ഉപയോഗം നടത്തുന്നതിനെതിരെ പ്രതികരിച്ചതിനാണ് പ്രതികൾ രാത്രി വീടുകയറി അക്രമം നടത്തിയത്. രാജീവന്റെ വീട്ടിലെ ചെറിയ കുട്ടികൾക്കടക്കം പരിക്കേറ്റു. പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലിൽ പ്രതികളെ വേഗംതന്നെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. ആളുകൾ അധികം ശ്രദ്ധിക്കാത്ത ഇടങ്ങളാണ് ഇത്തരം ലഹരി സംഘങ്ങൾ തെരഞ്ഞെടുക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തണം. മാരക മയക്കുമരുന്നായ എം.ഡി.എം.എ അടക്കം വടകര മേഖലയിൽ സുലഭമാകുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ശക്തമായി രംഗത്തുവരണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു. കുറച്ചുനാൾ മുമ്പ് വടകര കൊക്കഞ്ഞാത്തും ഇത്തരത്തിൽ വീടുകയറി അക്രമം നടന്നിരുന്നു. ഈ കേസിൽ പിന്നീട് തുടർനടപടിയുണ്ടായില്ല. ഇത്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിൽ പൊലീസ് ജാഗ്രത കാണിക്കണമെന്ന് എം.എൽ.എ പറഞ്ഞു. ചിത്രം ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളെ കെ.കെ. രമ എം.എൽ.എ സന്ദർശിക്കുന്നു saji 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
