Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:42 AM IST Updated On
date_range 6 May 2022 5:42 AM ISTപിണറായി സർക്കാറിന് കോർപറേറ്റ് മുഖം -കെ. പ്രവീൺകുമാർ
text_fieldsbookmark_border
ആയഞ്ചേരി: രണ്ടാം പിണറായി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ വിലയിരുത്തിയാൽ അതിന്റെ കോർപറേറ്റ് മുഖം വെളിവാകുമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ. കെ-റെയിൽ നടപ്പാക്കുന്നത് ഇത്തരം താൽപര്യങ്ങൾക്കും വൻ അഴിമതിക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായിരുന്ന വള്ള്യാട്, കടുങ്ങാണ്ടി കണ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബവിത്ത് മലോൽ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കാവിൽ, എടവത്തുകണ്ടി കുഞ്ഞിരാമൻ, ആർ. രാമകൃഷ്ണൻ, കെ. മൊയ്തീൻ, നൊച്ചാട്ട് രമേഷ്, എം.കെ. നാണു, വി.കെ. കുഞ്ഞികൃഷ്ണൻ, ശ്രീകൃഷ്ണർ വള്ള്യാട് എന്നിവർ സംസാരിച്ചു. പടം.. വള്ള്യാട് കടുങ്ങാണ്ടി കണ്ണൻ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
