Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുഭിക്ഷ ഹോട്ടൽ...

സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം

text_fields
bookmark_border
സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം
cancel
ചാത്തമംഗലം: വിശപ്പ് രഹിത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സുഭിക്ഷ ഹോട്ടൽ കെട്ടാങ്ങലിൽ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഹോട്ടൽ ആരംഭിച്ചത്. പാചകം ചെയ്ത ഭക്ഷണം ആവശ്യക്കാർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുഷമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ എം.ടി. പുഷ്പ, റീന മാണ്ടിക്കാവിൽ, മെംബർ പി.കെ. അബ്ദുൽഹകീം, പഞ്ചായത്ത് സെക്രട്ടറി പി. രജനി, അസി. സെക്രട്ടറി കെ.എ. ജയലേഖ, ഇ. വിനോദ് കുമാർ, ചുലൂർ നാരായണൻ, ടി.കെ. സുധാകരൻ, അഹമ്മദ്കുട്ടി അരയങ്കോട്, കെ. നാരായണൻ നമ്പൂതിരി, ബാലകൃഷ്ണൻ കൊയിലേരി, വിനോദ് മാട്ടാത്തോടി എന്നിവർ സംസാരിച്ചു. ജില്ല സപ്ലൈ ഓഫിസർ കെ. രാജീവ് സ്വാഗതവും താലൂക്ക് സപ്ലൈ ഓഫിസർ കെ.പി. കൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story