Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:47 AM IST Updated On
date_range 5 May 2022 5:47 AM ISTസി.എം. അബൂബക്കർ മുസ്‍ലിയാർ ആണ്ടുനേർച്ചക്ക് തുടക്കം
text_fieldsbookmark_border
മടവൂർ: മടവൂർ സി.എം അബൂബക്കർ മുസ്‍ലിയാർ 32 ാമത് ആണ്ടുനേർച്ചക്ക് തുടക്കമായി. മഖാം സിയാറത്തിന് സി.എം. മുഹമ്മദ് അബൂബക്കർ സഖാഫി നേതൃത്വം നൽകി. മുസമ്മിൽ തങ്ങൾ വാവാട് ഉദ്ഘാടനം ചെയ്തു. കൽത്തറ അബ്ദുൽ ഖാദിർ മദനി അധ്യക്ഷതവഹിച്ചു. മൗലിദ് സദസ്സിനും ഓത്തിടലിനും ഇസ്മയിൽ സഖാഫി പെരുമണ്ണ, അസൈനാർ ബാഖവി വള്ളിക്കുന്ന്, ഉസ്മാൻ ഫൈസി ആവിലോറ എന്നിവർ നേതൃത്വം നൽകി. ഫസൽ സഖാഫി നരിക്കുനി സ്വാഗതവും റാഫി അഹ്സനി ആദൃശ്ശേരി നന്ദിയും പറഞ്ഞു. അനുസ്മരണ സംഗമത്തിൽ റാഫി അഹ്സനി കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. ഫയാസ് ഫാളിലി, ഷമ്മാസ് കാന്തപുരം എന്നിവർ സംബന്ധിച്ചു. വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന ഖദിരിയ്യ റാത്തീബിന് മുദസ്സിർ തങ്ങൾ പൂനൂർ നേതൃത്വം നൽകും. വെള്ളിയാഴ്ച രാവിലെ ഏഴിന് ബുർദ മജ്‌ലിസ് നടക്കും. തുടർന്ന് ആത്മീയ സമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. മുഹമ്മദ് മുസ്‍ലിയാർ മുഖ്യപ്രഭാഷണം നടത്തും. സമാപന ദിക്ർ ദുആ സംഗമത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story