Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് പ്രവൃത്തി...

റോഡ് പ്രവൃത്തി പൂർത്തിയാക്കായില്ല; പൊതുമരാമത്ത് വകുപ്പിനെതിരെ സി.പി.എം

text_fields
bookmark_border
റോഡ് പ്രവൃത്തി പൂർത്തിയാക്കായില്ല; പൊതുമരാമത്ത് വകുപ്പിനെതിരെ സി.പി.എം
cancel
വടകര: പൊതുമരാമത്ത് വകുപ്പിനെതിരെ സി.പി.എം പ്രത്യക്ഷ സമരത്തിന്. കല്ലാച്ചി-വളയം റോഡ് പണി ഉടൻ പൂർത്തിയാക്കുക, കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.പി.എം വളയം, കല്ലുനിര ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വടകര പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തിയത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവരാണ് മാർച്ചിൽ പങ്കെടുത്തത്. പ്രവർത്തകർ ഏറെ നേരം ഉന്തും തള്ളും നടത്തി ഓഫിസിലേക്ക് തള്ളിക്കയറാനുള്ള നീക്കം പൊലീസ് തടഞ്ഞു. ധർണ വളയം ലോക്കൽ സെക്രട്ടറി എം. ദിവാകരൻ ഉദ്ഘാടനം ചെയ്തു. എ.കെ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.എം. ദാമോദരൻ, എം.പി. കണ്ണൻ, പി.പി. അനിൽ, പി.പി. ജിനീഷ്, കെ. വിനോദൻ, വി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പടം: സി.പി.എം നേതൃത്വത്തിൽ വടകര പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് Saji 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story