Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിമാനടിക്കറ്റ് നിരക്ക്...

വിമാനടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ റെഗുലേറ്ററി അതോറിറ്റി രൂപവത്​കരിക്കണം -എം.കെ. രാഘവൻ എം.പി

text_fields
bookmark_border
കോഴിക്കോട്: വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാൻ റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും അദ്ദേഹം കത്തയച്ചു. ആഭ്യന്തര അന്താരാഷ്‌ട്ര സർവിസുകളുടെ ടിക്കറ്റ് നിരക്കുകൾ ഉത്സവ-അവധി സീസണുകളിൽ ഗണ്യമായി വർധിക്കുകയാണെന്ന് എം.പി ചൂണ്ടിക്കാട്ടി. സാധാരണക്കാരായ ആഭ്യന്തര യാത്രക്കാർക്കും അന്താരാഷ്‌ട്ര സർവിസുകൾ ആശ്രയിക്കുന്ന പ്രവാസികൾക്കും അടിയന്തര യാത്രാവേളകളിൽ കനത്ത തിരിച്ചടിയുണ്ടാക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഉത്സവ സീസണുകളിലെ ടിക്കറ്റ് നിരക്ക് ഉയരുന്നത് അതത് സെക്ടറുകളിൽ കൂടുതൽ സീറ്റുകൾ ലഭ്യമാക്കിയാൽ മറികടക്കാം. ഇതിനായി കൂടുതൽ യാത്രക്കാരുള്ള രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തയാറാവണം. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിമാന നിരക്ക് പരിധി, നിരക്ക് ഒരു പരിധിക്ക് മുകളിലേക്ക് പോകുന്നത് തടഞ്ഞിരുന്നു. കേന്ദ്രസർക്കാർ കോവിഡ് കാലത്ത് കൊണ്ടുവന്ന നിരക്ക് നിയന്ത്രണ പരിധി വീണ്ടും നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story