Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:39 AM IST Updated On
date_range 5 May 2022 5:39 AM ISTസിൽവർ ലൈൻ: ജനകീയ സംവാദം ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: 'കെ-റെയിൽ കോർപറേഷന്‍റെ സിൽവർലൈൻ കേരളത്തിന് വികസനമോ വിനാശമോ' എന്ന വിഷയത്തിൽ വ്യാഴാഴ്ച കോഴിക്കോട്ട് ജനകീയ സംവാദം സംഘടിപ്പിക്കുമെന്ന് ജനകീയ സംവാദ സമിതി ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക് 2.30ന് നളന്ദ ഓഡിറ്റോറിയത്തിലാണ് പരിപാടി. പദ്ധതിയെ പൊതുവായി എതിർക്കുന്ന ഇന്ത്യൻ റെയിൽവേ സതേൺ സെക്ഷൻ റിട്ട. ചീഫ് എൻജിനീയർ അലോക് കുമാർ വർമ, ഇടതു ചിന്തകൻ ജോസഫ് സി. മാത്യു, സംസ്ഥാന ദുരന്ത നിവാരണ സമിതി മുൻ അധ്യക്ഷ ഡോ. കെ.ജി. താര, പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ പ്രധാന അവതാരകരായി പങ്കെടുക്കും. കോഴിക്കോട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്‍റും എൻജിനീയറുമായ കെ. ആനന്ദ മണി പദ്ധതിയെ അനുകൂലിക്കുന്നവരുടെ പ്രതിനിധിയായും പങ്കെടുക്കും. സംവാദത്തിലേക്ക് കെ-റെയിൽ പ്രതിനിധികളെ ക്ഷണിച്ചെങ്കിലും വരുമെന്നോ വരില്ലെന്നോ അറിയിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ ടി.ടി. ഇസ്മയിൽ, കൺവീനർ എൻ.വി. ബാലകൃഷ്ണൻ, എൻ.പി. ചെക്കുട്ടി, കെ.പി. പ്രകാശൻ, മുഹമ്മദ് സലീം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story