Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേറ്റ് മാർക്ക്...

മേറ്റ് മാർക്ക് പരിശീലനം

text_fields
bookmark_border
നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ തൊഴിലുറപ്പ് പ്രവൃത്തികൾ ആരംഭിക്കുന്നതിനു മുന്നോടിയായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേറ്റ് മാർക്കുള്ള പരിശീലനം നൽകി. തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മധു മോഹൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. മെംബർമാരായ ഇ.കെ. രാജൻ, രജില കിഴക്കുംകരമൽ, കൃഷ്ണൻ കാനന്തേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജശ്രീ, അസിസ്റ്റൻറ് സെക്രട്ടറി രാജീവൻ, തൊഴിലുറപ്പ് വിഭാഗം ജീവനക്കാരായ ഇ.പി. സുജിത്ത്, വി. വിദ്യ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് എ.ഇ. അശ്വിൻ, പഞ്ചായത്ത് എ.ഇ. അനുശ്രീ എന്നിവർ തൊഴിലാളികൾക്കുള്ള ക്ലാസ് എടുത്തു. 2022-23 വർഷത്തിൽ കൃഷി-കൃഷീതര മേഖലയിൽ പരമാവധി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് തൂണേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story