Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:40 AM IST Updated On
date_range 4 May 2022 5:40 AM ISTകർണാടകയിൽ നേതൃമാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര നേതൃത്വം
text_fieldsbookmark_border
അമിത് ഷാ എത്തിയത് ചില തീരുമാനങ്ങളുമായെന്ന് യെദിയൂരപ്പ ബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാറിൽ ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിനിർത്തിക്കൊണ്ട് മന്ത്രിസഭയിൽ സമ്പൂർണ അഴിച്ചുപണി നടത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര നേതൃത്വം. ബസവരാജ് ബൊമ്മൈയെ നീക്കില്ലെന്നും നേതൃമാറ്റമുണ്ടാകുമെന്ന ചോദ്യം വെറും സാങ്കൽപികമാണെന്നും കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ചൊവ്വാഴ്ച ബംഗളൂരുവിൽ വിവിധ പരിപാടികൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയതോടെയാണ് കർണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ചൊവ്വാഴ്ച ഉച്ചക്ക് ബസവരാജ് ബൊമ്മൈയുടെ വസതിയിലെ വിരുന്നിൽ പങ്കെടുത്തശേഷം 2023 ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിനായുള്ള ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. മന്ത്രിസഭ വികസനം സംബന്ധിച്ചും വൈകാതെ അമിത് ഷാ തീരുമാനം അറിയിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയെ മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിനെ ബൊമ്മൈ നേരിടുമെന്ന് നേരത്തേതന്നെ അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നും റവന്യൂ മന്ത്രി ആർ. അശോക പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് പുതിയ ആളുകളെ ഉൾപ്പെടുത്താൻ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് പ്രതികരിച്ചതോടെയാണ് ബൊമ്മൈയെ മാറ്റുന്നതു സംബന്ധിച്ച അഭ്യൂഹമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story