Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷവർമ 'നോട്ടപ്പുള്ളി';...

ഷവർമ 'നോട്ടപ്പുള്ളി'; പരിശോധന കർശനം

text_fields
bookmark_border
കോഴിക്കോട്​: ഭക്ഷ്യവിഷബാധകൾ തടയുന്നതിന്റെ ഭാഗമായുള്ള പതിവ്​ പരിശോധനകൾ തുടർന്ന്​ ഭക്ഷ്യസുരക്ഷ വകുപ്പ്​. മത്സ്യമാർക്കറ്റുകളിലെ പരിശോധനയായ 'ഓപറേഷൻ മത്സ്യ'ക്ക്​ പിറകെയാണ്​ കാസർക്കോട്ടെ ഷവർമ ഭക്ഷ്യവിഷബാധയെ തുടർന്ന്​ ഹോട്ടലുകളിലെ പരിശോധനയും തുടങ്ങിയത്​. കഴിഞ്ഞ ദിവസം ജില്ലയിൽ 26 ഹോട്ടലുകളിൽ പരിശോധന നടന്നു. വൃത്തിയില്ലാത്ത ഒരു കട അടപ്പിച്ചു. ഏഴ്​ കടകൾക്ക്​ പിഴ ഈടാക്കി. കാരപ്പറമ്പിലെ 'ബേഗ്രിൽ' എന്ന ഹോട്ടലാണ്​ അടച്ചുപൂട്ടിയത്​. ഇവർ​ക്കെതി​രെ കർശന നടപടിയുണ്ടാകും. ലൈസൻസ്​ പോലും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുണ്ടെന്നും കണ്ടെത്തി. ഇവിടെ കോഴി ഇറച്ചി അടക്കമുള്ള വസ്തുക്കൾ മതിയായ രീതിയിൽ ശീതീകരിച്ച് സൂക്ഷിച്ചിരുന്നില്ല. ചിക്കൻ, മുട്ട, മാട്ടിറച്ചി തുടങ്ങിയവ ആവശ്യമായ താപനിലയിൽ വൃത്തിയോടെ സൂക്ഷിക്കണമെന്ന നിർദേശം ഹോട്ടലുകൾക്ക്​ നൽകിയിട്ടുണ്ട്​. റമദാൻ കഴിഞ്ഞതോടെ കൂടുതൽ ഹോട്ടലുകൾ പ്രവർത്തനം പുനരാരംഭിക്കുമ്പോൾ പരിശോധന കർക്കശമാക്കുമെന്ന്​ അധികൃതർ അറിയിച്ചു. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഷവർമയുണ്ടാക്കുന്ന ഇറച്ചിയിലും മയോണൈസിലും ബാക്ടീരിയകളും മറ്റുമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന്​ ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമീഷണറുടെ ചുമതല വഹിക്കുന്ന ​​കെ.കെ. അനിലൻ പറഞ്ഞു. പച്ചമുട്ട ചേർത്തുണ്ടാകുന്ന മയോണൈസിൽ​ സാൽമൊണല്ല ബാക്ടീരിയ കയറിപ്പറ്റാൻ സാധ്യതയുണ്ട്​. മയോണൈസ്​ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ആവശ്യം വരുമ്പോൾ പുറത്തെടുത്ത്​ വീണ്ടും ഫ്രിഡ്ജിൽ വെക്കുകയും വേണമെന്ന്​ അദ്ദേഹം പറഞ്ഞു. അതേസമയം, ഹോട്ടലുകളിലും ചെറിയ കഫേകളിലും ഷവർമയു​ടെ കച്ചവടം കാര്യമായി ഇടിഞ്ഞതായി ഹോട്ടലുടമകൾ പറഞ്ഞു. ജില്ലയിൽ ഷവർമയിൽ നിന്ന്​ ഭക്ഷ്യവിഷബാധയേറ്റ സംഭവം ഇക്കാലം വ​രെ റിപ്പോർട്ട്​ ചെയ്തിട്ടില്ലെന്നും ഹോട്ടലുടമകൾ സാക്ഷ്യപ്പെടുത്തുന്നു. അതിനിടെ, ഷവർമ പരിശോധനയല്ലെന്നും പതിവ്​ പരിശോധനകൾ മാത്രമാണിതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ്​ അധികൃതർ പറഞ്ഞു. ഓരോ അപകടങ്ങൾ വരുമ്പോൾ മാത്രമല്ല, ദിവസവും ഫീൽഡ്​ പരിശോധനകൾ നടക്കാറുണ്ട്​. എന്നാൽ, ഒരാഴ്ച മുമ്പ്​ തുടങ്ങിയ 'ഓപറേഷൻ മത്സ്യ' ​ തൽക്കാലം നിർത്തിയിട്ടുണ്ട്​. ആവശ്യത്തിന്​ ജീവനക്കാരില്ലാത്തതാണ്​ കാരണം. മീൻമാർക്കറ്റുകളിലും ഹാർബറുകളിലും ടെസ്റ്റിങ്​ കിറ്റുമായി പോയിട്ടായിരുന്നു 'ഓപറേഷൻ മത്സ്യ'നടത്തിയത്​. നിലവിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്​ ഓ​രോ നിയമസഭ നിയോജകമണ്ഡലങ്ങളിലും ഒന്ന്​ എന്ന കണക്കിൽ 13 സർക്കിളുകളാണ്​ ജില്ലയിലുള്ളത്​​. ഫുഡ്​സേഫ്​റ്റി ഓഫിസർമാർക്കാണ്​ സർക്കിളുകളുടെ ചുമതല. പരിശോധനകൾ നടത്തുന്നതും ഈ ഓഫിസർമാരുടെ നേതൃത്വത്തിലാണ്​. ബോധവത്കരണ പ്രവർത്തനവും എഫ്​.എസ്​.എസ്​.എ.ഐ (ഫുഡ്​ സേഫ്​റ്റി ആൻഡ്​ സ്​റ്റാൻഡേഡ്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ പദ്ധതികൾ തയാറാക്കുന്നതും ലൈസൻസ്​ നൽകുന്നതടക്കമുള്ള പതിവ്​ ​ജോലികൾ വേറെയുമുണ്ട്​. പരിശോധനക്ക്​ ശേഷം കേസുകൾ ഫയൽ ചെയ്യലും കേസിന്​ ഹാജരാകുന്നതും ഇവരുടെ ചുമതലയിൽപെടും. ജില്ലയിൽ ​ ​കൊയിലാണ്ടി സർക്കിളിൽ ഓഫിസറുടെ കസേരയിൽ ആളില്ല. നാദാപുരം സർക്കിളിലെ ഓഫിസർക്കാണ്​ ചുമതല. കൂടുതൽ ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ പരിശോധനകൾ കുറയാനാണ്​ സാധ്യത. സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ പിഴ ഈടാക്കിയതും കേസുകൾ ഫയൽ ​ചെയ്യുന്നതും കോഴിക്കോട്​ ജില്ലയിലാണ്​. 2021 ഏപ്രിൽ ഒന്ന്​ മുതൽ 2022 മാർച്ച്​ 31 വ​രെ 4581 പരിശോധനകൾ നടന്നു. ഇതിൽ 350 എണ്ണം മാ​ത്രമാണ്​ പരാതികളു​ടെ അടിസ്ഥാനത്തിൽ റെയ്​ഡ്​ നടത്തിയത്​. ബാക്കിയെല്ലാം വകുപ്പ്​ ഉദ്യോഗസ്ഥർ സ്വമേധയാ പരിശോധിച്ചതാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story