Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:44 AM IST Updated On
date_range 2 May 2022 5:44 AM ISTപി.സി. ജോർജിന്‍റെ അറസ്റ്റ് ഇസ്‍ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാൻ -യുവമോർച്ച
text_fieldsbookmark_border
കോഴിക്കോട്: പി.സി. ജോർജിന്‍റെ അറസ്റ്റ് ഇസ്‍ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് സി.ആർ. പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. കേരളത്തിലെ രണ്ട് മുൻ മുഖ്യമന്ത്രിമാർ പറഞ്ഞതിലപ്പുറം ഒന്നും പി.സി. ജോർജ് പറഞ്ഞിട്ടില്ല. കേരളം 20 വർഷം കൊണ്ട് ഇസ്‍ലാമിക രാജ്യം ആകുമെന്നും ചെറുപ്പക്കാരെ ഉൾപ്പെടെ പല വിധത്തിലും മതപരിവർത്തനം ചെയ്യുന്നുവെന്നും പറഞ്ഞ വി.എസ്. അച്യുതാനന്ദനും സംഘടിത ശക്തിയിലൂടെ മുസ്ലിം ന്യൂനപക്ഷം അനർഹമായത് നേടുന്നുവെന്ന് പറഞ്ഞ എ.കെ. ആന്റണിയും വ്യക്തമാക്കിയതിലപ്പുറമൊന്നും പി.സി. ജോർജ് പറഞ്ഞിട്ടില്ല. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന് സി.പി.എം തന്നെ പല അവസരത്തിലും അംഗീകരിച്ചതാണെന്നും പ്രഫുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story