Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:37 AM IST Updated On
date_range 2 May 2022 5:37 AM ISTമേയ്ദിന റാലി നടത്തി
text_fieldsbookmark_border
വടകര: സാർവദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. മുനിസിപ്പൽ ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വിവിധ തൊഴിലാളി സംഘടനകൾ ബാനറിന് പിന്നിൽ അണിനിരന്ന റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കാളികളായി. പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.സി. സുരേഷ്, ടി. സജിത്ത് കുമാർ, വി.വി. വിനോദ്, എസ്. അരുൺ എന്നിവർ സംസാരിച്ചു. പി. ശശിധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വേണു കക്കട്ടിൽ സ്വാഗതം പറഞ്ഞു. ചിത്രം സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന മേയ്ദിന റാലി Saji 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
