Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭരണസമിതി...

ഭരണസമിതി തീരുമാനിക്കാതെ പദ്ധതി തയാറാക്കി, എൽ.ഡി.എഫ് പ്രതിഷേധം

text_fields
bookmark_border
ആയഞ്ചേരി: ഭരണസമിതി യോഗത്തിൽ ചർച്ചചെയ്യാതെ യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ മാത്രം പദ്ധതി തയാറാക്കിയതിനെതിരെ ആയഞ്ചേരി പഞ്ചായത്ത് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി വിയോജനക്കുറിപ്പ് നൽകി. 2021-22 വാർഷിക പദ്ധതിയിൽപെടുത്തിയ പഞ്ചായത്തിലെ പൊതുകിണറുകളുടെ നവീകരണം, വിവിധ തോടുകളുടെ നവീകരണം എന്നീ പദ്ധതികളാണ് ഗുണഭോക്തൃ പ്രദേശം ഏതെന്ന് ഭരണസമിതി യോഗത്തിൽ ചർച്ചചെയ്യാതെ, നിർവഹണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച് യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ മാത്രം എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്യിച്ചതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. പഞ്ചായത്തീരാജ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി നടത്തുന്ന ഇത്തരം നടപടികൾ അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് ഡയറക്ടർക്ക് പരാതി സമർപ്പിച്ചു. --------------- 'എൽ.ഡി.എഫ് ആരോപണം രാഷ്ട്രീയപ്രേരിതം' ആയഞ്ചേരി: എൽ.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ അറിയിച്ചു. 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തിയ പഞ്ചായത്തിലെ പൊതുകിണറുകളുടെ നവീകരണം, വിവിധ തോടുകളുടെ നവീകരണം എന്നീ പദ്ധതികൾ ഭരണസമിതി യോഗത്തിൽ അംഗീകാരം ലഭിച്ചതിനുശേഷം ജില്ല ആസൂത്രണ സമിതിക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ അംഗീകാരം ലഭിച്ചതാണെന്നും പ്രസിഡൻറ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story