Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഗം കലാമാമാങ്കത്തിന്...

രാഗം കലാമാമാങ്കത്തിന് തിരശ്ശീല

text_fields
bookmark_border
രാഗം കലാമാമാങ്കത്തിന് തിരശ്ശീല
cancel
ചാത്തമംഗലം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ രാഗം '22ന് എൻ.ഐ.ടി കാലിക്കറ്റിൽ തിരശ്ശീല വീണു. രണ്ടു ദിവസമായാണ് ഇത്തവണ രാഗം നടന്നത്. നിരവധി പ്രതിഭകൾ അണിനിരന്ന പാശ്ചാത്യ സംഗീതമത്സരമായ 'ആംപ്ലി ഫൈഡോടു' കൂടിയാണ് അവസാനദിന മത്സരങ്ങള്‍ ആരംഭിച്ചത്. എന്‍.ഐ.ടിയിലെ പൂർവവിദ്യാർഥിയായ രാജന്റെ സ്മരണാർഥം നടത്തിവരുന്ന 'രാജന്‍ മെമ്മോറിയല്‍ ലൈറ്റ് മ്യൂസിക്' ആയിരുന്നു കലാകാരന്മാര്‍ മാറ്റുരച്ച മറ്റൊരു മത്സരയിനം. കായിക മത്സരങ്ങള്‍ ആയ ഫ്യൂറി, റബോണ, സ്ട്രൈക് മൂന്ന് എന്നിവ കാണികളെ ആവേശത്തിലാഴ്ത്തി. നിശ്ശബ്ദതയിലൂടെ സമകാലിക സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന മൂകാഭിനയത്തിൽ (മൈം) കൊറോണയുൾപ്പെടുന്ന വിഷയങ്ങൾ അവതരിപ്പിച്ചു. ട്രഷർ ഹണ്ട്, മിസ്റ്റർ ആൻഡ് മിസ് രാഗം, ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, ഫ്രീ സ്റ്റൈൽ എന്നീ മത്സരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു. ടെക്നിക്കൽ കോളജുകളിൽ കലോത്സവത്തിന്റെ ഗൃഹാതുരത്വം തിരിച്ചുകൊണ്ടുവരാൻ മാപ്പിളപ്പാട്ട്, ശാസ്ത്രീയസംഗീതം, തുടങ്ങിയ മത്സരങ്ങൾക്ക് സാധിച്ചു. ഐഇൻക് ഒരുക്കിയ 'ലൈവ് ആർട്ട്‌ കോർണർ' കലാസാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമായി. രാഗം '22 പ്രൊഡേസ സംഘടിപ്പിച്ച സാഹിൽ ഷായുടെ സ്റ്റാന്‍ഡ് അപ്കോമഡി ഏറെ ശ്രദ്ധയാകർഷിച്ചു. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന്റെ അഭ്യാസമുറകളും മികവുറ്റ ചുവടുകളും കാണികൾക്ക് വേറിട്ട അനുഭവമൊരുക്കി. മോഹിത് ചൗഹാൻ, ഡിജെ സ്വാട്രെക്സ്, ശങ്ക ട്രൈബ് എന്നിവർ അണിനിരന്ന കലാനിശ ആയിരുന്നു രണ്ടാം ദിവസത്തെ മുഖ്യ ആകര്‍ഷണം. ഇന്ത്യയൊട്ടുള്ള കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത നൃത്തമത്സരമായ 'കോറിയോ നൈറ്റോ'ടു കൂടി രാഗം '22 സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story