Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്നുപേരുടെ മൂന്നിനം ...

മൂന്നുപേരുടെ മൂന്നിനം ചിത്രങ്ങളുമായി 'സിനർജി'

text_fields
bookmark_border
കോഴിക്കോട്​: ജലച്ചായം, എണ്ണച്ചായം, മ്യൂറൽ എന്നിങ്ങനെ മൂന്നിനം ചിത്രങ്ങളുമായി മാനാഞ്ചിറ ആർട്ട്​ ഗാലറിയിൽ 'സിനർജി' ചിത്രപ്രദർശനത്തിന്​ തുടക്കം. വി. രാധാകൃഷ്ണൻ, എൻ. കുഞ്ഞിക്കണ്ണൻ, ടി. സുകുമാരൻ എന്നിവരാണ്​ സംയുക്​ത പ്രദർശനത്തിന്​ ചിത്രങ്ങളൊരുക്കിയത്​. കുഞ്ഞിക്കണ്ണന്‍റെ മ്യൂറൽ പെയിന്‍റിങ്ങിൽ ഗജേന്ദ്രമോക്ഷം, ഭഗവതി, ഗണപതി, കൃഷ്ണനും രാധയും, ശകുന്തള തുടങ്ങിയ ചിത്രങ്ങളാണുള്ളത്​. വളയം സ്വദേശിയായ ഇദ്ദേഹം മണിയൂർ ഹയർസെക്കൻഡറി സ്​കൂളിൽ സാമൂഹികശാസ്ത്രം അധ്യാപകനായിരുന്നു. പാലക്കാട്​ പി.ജി.പി.എച്ച്​.എസ്​.എസിൽനിന്ന്​ പ്രധാനാധ്യാപകനായി വിരമിച്ചതോടെയാണ്​ ചിത്രകലാരംഗത്ത്​ സജീവമായത്​. പ്രകൃതി, പുഴ, അസ്തമയം, കാട്​ എന്നിവയുടെയെല്ലാം ചിത്രങ്ങളാണ്​ സുകുമാരന്റേതായി പ്രദർശനത്തിലുള്ളത്​. ചൊക്ലി സ്വദേശിയായ ഇ​ദ്ദേഹം വാണിമേൽ ക്രസന്‍റ്​ ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു. നിലവിൽ വളയത്താണ്​ താമസം. ​എയർഫോഴ്​സിലും ഇന്ത്യൻ ബാങ്കിലും സേവനമനുഷ്ഠിച്ച രാധാകൃഷ്ണൻ എണ്ണച്ചായമുപയോഗിച്ചാണ്​ ചിത്രങ്ങളൊരുക്കിയത്​. കന്യാകുമാരി സ്വദേശിയാണ്​. നിലവിൽ വളയത്താണ്​ താമസം. മൂവരും നേരത്തേ വിവിധയിടങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്​. പ്രദർശനം മേയ്​ അഞ്ചിന്​ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story