Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ: ചേളന്നൂരിൽ വ്യാപക...

മഴ: ചേളന്നൂരിൽ വ്യാപക നാശനഷ്ടം

text_fields
bookmark_border
മഴ: ചേളന്നൂരിൽ വ്യാപക നാശനഷ്ടം
cancel
ചേളന്നൂർ: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും ചേളന്നൂരിൽ വ്യാപകമായ കൃഷിനാശം. മരങ്ങൾ കടപുഴകി പലയിടത്തും വൈദ്യുതിതൂണുകൾ ഉൾപ്പെടെ വീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കണ്ണങ്കര, പുതിയിടത്തു താഴം പട്ടർപാലം അമ്പലത്ത് കുളങ്ങര കുമാരസ്വാമി ഇരുവള്ളൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നൂറുകണക്കിന് നേന്ത്രവാഴകളാണ് ഒടിഞ്ഞു വീണത്. ചേളന്നൂർ വെൽഫെയർ സ്കൂളിന് സമീപം പുതിയോത്ത് സൂര്യനാരായണന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിന്റെ കോൺക്രീറ്റിന് വിള്ളൽ സംഭവിച്ചു. മതിലും തകർന്നിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ഗൗരി പുതിയോത്ത് സ്ഥലം സന്ദർശിച്ചു. പതിനേഴാം വാർഡ് എഴേ ആറ് - ചെലപ്രം ചെട്ട്യാറമ്പത്ത് താഴത്ത് റോഡിലേക്ക് തെങ്ങ് വീണ് വൈദ്യുതി തൂണും ലൈനും തകർന്നു . നാട്ടുകാർ അർധരാത്രി ഉടൻ തെങ്ങ് മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story