Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജെ.ഡി.യുവിന്‍റെ...

ജെ.ഡി.യുവിന്‍റെ കെ-റെയിൽ വിരുദ്ധസമരം

text_fields
bookmark_border
കോഴിക്കോട്​: ജനതാദൾ യുനൈറ്റഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ-റെയിൽ വിരുദ്ധ സമര പരിപാടിയുടെ കുന്ദമംഗലം മേഖലയിൽപെട്ട ഏഴ് നിയോജക മണ്ഡലത്തിലെ അവസാന പരിപാടി കിഡ്സൺ കോർണറിൽ നടന്നു. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കക്കോടി ഉദ്ഘാനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് ബാബു ചെറിയേടത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കെ.പി. പുഷ്പൻ സമര പരിപാടികളെ കുറിച്ച് വിശദീകരിച്ചു. യുത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് മാങ്കാവ്, ജില്ല ജനറൽ സെക്രട്ടറി ബിനോ ജോൺ എന്നിവർ സംസാരിച്ചു. വിവിധ നിയോജക മണ്ഡലങ്ങളെ പ്രതിനിധാനംചെയ്ത് പി. പ്രകാശൻ, സി. ചന്ദ്രൻ, കെ.പി. അനിൽകുമാർ, ഷൺമുഖൻ, സുനിൽകുമാർ, ധർമരാജൻ, ജഗദീഷ്, സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. വൈസ്​ പ്രസിഡന്റ് പത്മകുമാർ ജി. മേനോൻ സ്വാഗതവും ജില്ല ട്രഷറർ കെ.പി. രാജീവ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story