Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:43 AM IST Updated On
date_range 1 May 2022 5:43 AM ISTസംഘ്പരിവാറിനായി പൊലീസിൽ 'തത്ത്വമസി' പ്രവർത്തിക്കുന്നു -എം.കെ. മുനീർ
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന പൊലീസിൽ സംഘ്പരിവാർ പിടിമുറുക്കുന്നതായും ഇവർക്കായി സേനയിൽ 'തത്ത്വമസി' എന്ന സംഘടന പ്രവർത്തിക്കുന്നതായും ഡോ. എം.കെ. മുനീർ എം.എൽ.എ. സർക്കാർ നയത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഇതിന്റെയാളുകൾ കന്യാകുമാരിയിൽ നടക്കുന്ന ശിബിരങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ -എൻ.ആർ.സി സമരക്കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞ് പിണറായി സർക്കാർ വഞ്ചിച്ചവർക്ക് കോടതിയിൽ പിഴയടക്കാനുള്ള യൂത്ത് ലീഗിന്റെ സാമ്പത്തിക സഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീർ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പൊലീസിലെ സംഘ്പരിവാർ സാന്നിധ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.എ.എ സമരവുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കേസുണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. സി.എ.എ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടിയിൽ സമരം നടത്തി ഗുജറാത്ത് ആവർത്തിക്കുമെന്ന് വ്യാപാരികളോട് പ്രഖ്യാപിച്ചിട്ടും സംഘ്പരിവാറിനെതിരെ കേസെടുത്തില്ല. എന്നാൽ സംഘ്പരിവാറിനെതിരെ പ്രവർത്തിച്ച യൂത്ത് ലീഗുകാരെ ജയിലിലടച്ചു. ആർ.എസ്.എസും എസ്.ഡി.പി.ഐയും ഒരുപോലെയാണ്. ഇരുവരുമുണ്ടാക്കുന്ന സംഘർഷങ്ങൾ കേരളത്തെ ദ്രുവീകരണത്തിലേക്ക് നയിക്കും. മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളെ നേരിടുന്നവരല്ല എസ്.ഡി.പി.ഐ. തെരെഞ്ഞടുപ്പിൽ എസ്.ഡി.പി.ഐ -ആർ.എസ്.എസ് വോട്ടുവേണ്ടെന്നതാണ് ലീഗിന്റെ നിലപാട്. ഇതിന്റെ പേരിൽ തോറ്റാൽ അന്തസ്സായി കരുതി വീട്ടിലിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലെ യൂത്ത് ലീഗ് പ്രവർത്തകരായ 114 പേർക്ക് പിഴയിനത്തിൽ ചെലവായ 4,51,600 രൂപയാണ് വിതരണം ചെയ്തത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്‍റ് അഷ്‌റഫ് എടനീർ, സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, മിസ്ഹബ് കീഴരിയൂർ, സഹീർ ആസിഫ്, നസീർ നല്ലൂർ, പി.സി. നസീർ, കെ.എം.എ. റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story