Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:43 AM IST Updated On
date_range 1 May 2022 5:43 AM ISTവ്യാപാരികൾക്ക് കുടുംബ സുരക്ഷ പദ്ധതി ആരംഭിക്കും
text_fieldsbookmark_border
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷ പദ്ധതി ജില്ലയിൽ ആരംഭിക്കുമെന്ന് ജില്ല പ്രസിഡന്‍റ് എം. അബ്ദുൽ സലാം, ജനറൽ സെക്രട്ടറി വി. സുനിൽകുമാർ എന്നിവർ അറിയിച്ചു. ഏകോപന സമിതി അംഗങ്ങൾക്കും അഫിലിയേറ്റ് ചെയ്ത സംഘടന മെംബർമാർക്കും പദ്ധതിയിൽ അംഗമാകാം. പ്രത്യേക ചാരിറ്റി ഗ്രൂപ് നിയന്ത്രിക്കുന്ന പദ്ധതിയിൽ അംഗമാവുന്നവർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. പദ്ധതിയിലെ അംഗം മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കും. രോഗങ്ങൾക്കുള്ള ചികിത്സ ധനസഹായം, മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾ മുതലായവ പദ്ധതിയുടെ ഭാഗമാണ്. പ്രകൃതിക്ഷോഭം മൂലവും മറ്റുമുണ്ടാകുന്ന വ്യാപാര മേഖലയിലെ നഷ്ടങ്ങൾകൂടി പദ്ധതിയുടെ പരിഗണനയിൽ ഉൾപ്പെടുത്തും. കച്ചവടക്കാരുടെ വിവിധ പ്രയാസങ്ങൾക്ക് ആശ്വാസകരമാകുന്ന പദ്ധതി ജൂൺ അവസാന വാരം പ്രവർത്തനമാരംഭിക്കും. 1000 രൂപയാണ് അംഗത്വ ഫീസ്. എല്ലാ പ്രായക്കാരെയും നിബന്ധനകൾക്ക് വിധേയമായി പദ്ധതിയിൽ ഉൾപ്പെടുത്തും. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കച്ചവടക്കാരെ ഉൾപ്പെടുത്താൻ പ്രത്യേക പദ്ധതി തയാറാക്കും. ഡിജിറ്റൽവത്കരിച്ച പദ്ധതിയാണിതെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story