Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വാദിഹുദയെ...

'വാദിഹുദയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം'

text_fields
bookmark_border
ക​ണ്ണൂ​ർ: ഭൂ​മി​കൈ​യേ​റ്റം ആ​രോ​പി​ച്ച് വാ​ദി​ഹു​ദ സ്ഥാ​പ​ന​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ത​അ​ലീ​മു​ൽ ഇ​സ്‍ലാം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​കെ. ഹം​സ അ​ബ്ബാ​സ് പ​റ​ഞ്ഞു. 1980ൽ ​അ​ബ്ദു​റ​ഹ്മാ​ൻ സേ​ട്ടു​വി​ന്റെ മ​ക്ക​ളി​ൽ​നി​ന്ന് അ​ഞ്ച് ഏ​ക്ക​ർ 17 സെ​ന്റ് സ്ഥ​ലം വ്യ​ക്ത​മാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നി​ച്ചാ​ണ് വാ​ദി​ഹു​ദ സ്ഥാ​പ​നം വി​ല​ക്ക് വാ​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ലു​ള്ള ഭൂ​മി അ​ന്ന് അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി​യ​താ​ണ്. ശേ​ഷം വാ​ദി​ഹു​ദ അ​തി​രു​ക​ൾ വി​ക​സി​പ്പി​ച്ചി​ട്ടി​ല്ല. വാ​ദി​ഹു​ദ കാ​മ്പ​സി​ലേ​ക്കു​വ​രു​ന്ന റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി വാ​ദി​ഹു​ദ​യും സ​മീ​പ കോ​ള​നി​വാ​സി​ക​ളും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​താ​ണ്. പ്ര​സ്തു​ത റോ​ഡ് ദേ​വ​സ്വം അ​വ​രു​ടെ സ്ഥ​ല​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ക​യും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വാ​ദി​ഹു​ദ​ക്കും കോ​ള​നി​വാ​സി​ക​ൾ​ക്കും റോ​ഡ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശം വ​ക​വെ​ച്ചു​ള്ള സ​മീ​പ​നം കോ​ട​തി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. വാ​ദി​ഹു​ദ​ക്കെ​തി​രെ ഭൂ​മി കൈ​യേ​റ്റം ആ​രോ​പി​ക്കു​ന്ന​വ​ർ ആ​രും സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. വി​ല്ലേ​ജ്, താ​ലൂ​ക്ക് സ​ർ​വേ അ​ധി​കൃ​ത​ർ ഭൂ​മി അ​ള​ക്കു​മ്പോ​ൾ അ​ക്കാ​ര്യം വാ​ദി​ഹു​ദ​യെ അ​റി​യി​ച്ചി​ട്ടു​മി​ല്ല. എ​ല്ലാ ജാ​തി-​മ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഉ​ൾ​ക്കൊ​ണ്ട് സേ​വ​ന സ്വ​ഭാ​വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്ഥാ​പ​ന​മാ​ണ് വാ​ദി​ഹു​ദ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ത​അ​ലീ​മു​ൽ ഇ​സ്‍ലാം ട്ര​സ്റ്റ്. 42 വ​ർ​ഷ​മാ​യി വാ​ദി​ഹു​ദ സ്ഥാ​പ​ന ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​രാ​ത്ത ആ​രോ​പ​ണം ഇ​പ്പോ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രു​ടെ അ​ർ​ഥ​ശൂ​ന്യ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ സ​മൂ​ഹം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ചെ​യ​ർ​മാ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ തു​ട​ർ​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story