Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:33 AM IST Updated On
date_range 1 May 2022 5:33 AM ISTഷിഗെല്ല; ഉറവിടം ഉറപ്പിക്കാനാകാതെ ആരോഗ്യ വകുപ്പ്
text_fieldsbookmark_border
കോഴിക്കോട്: ഷിഗെല്ല കേസുകൾ ജില്ലയിൽ ഇടക്കിടെ വന്നു പോകാറുണ്ടെങ്കിലും ഉറവിടം കൃത്യമായി കണ്ടെത്താൻ സാധിക്കാതെ ആരോഗ്യ വകുപ്പ്. 2020 മുതൽ എല്ലാ വർഷവും ജില്ലയിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗം റിപ്പോർട്ട് ചെയ്യുമ്പോൾ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുദ്ധീകരണ പ്രക്രിയകളും പ്രദേശത്തെ ജനങ്ങൾക്ക് മാത്രമുള്ള ബോധവത്കരണങ്ങളും നടത്താറുണ്ടെങ്കിലും അടിസ്ഥാന കാരണം തിരയുകയോ രോഗം ഇനിയുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനോ ആരോഗ്യ വകുപ്പ് തയാറാകുന്നില്ല. കോവിഡിനിടെ 2020 ഡിസംബറിൽ മായനാട് മുണ്ടിക്കൽത്താഴം കൊട്ടംപറമ്പിൽ 11 വയസ്സുകാരൻ ഷിഗെല്ല ബാധിച്ച് മരിച്ചതോടെയാണ് ജില്ലയിൽ ഭീതി പടരാൻ തുടങ്ങിയത്. രോഗം പടർന്നത് വെള്ളത്തിലൂടെയാണെന്നാണ് അന്ന് ഡോക്ടർമാർ നിഗമനത്തിലെത്തിയത്. കഴിഞ്ഞ ദിവസം എരഞ്ഞിക്കലിലും അത്തോളിയിലും കുട്ടികൾ ഷിഗെല്ല ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. എന്നാൽ കിണർ വെള്ളത്തിൽ മലിന ജലം കലർന്നതാവാം എന്ന നിഗമനം മാത്രമാണ് ആരോഗ്യ വകുപ്പിന് മുന്നിലുള്ളത്. എങ്ങനെയാണ് കിണർ വെള്ളത്തിൽ മലിന ജലം കലരുന്നതെന്നോ, എവിടെ നിന്നാണ് രോഗം വ്യാപിക്കുന്നതെന്നോ ആരോഗ്യ വകുപ്പിന് തീർച്ചയില്ല. മുമ്പുണ്ടായ ഷിഗെല്ല കേസിൽ ഡോക്ടർമാരുടെ സംഘം പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും അതു വാങ്ങി ഫയലിൽ സൂക്ഷിക്കുന്നതിനപ്പുറം ജില്ലയിൽ ഇനി രോഗ വ്യാപനം ഉണ്ടാകാതിരിക്കാൻ വേണ്ടനടപടികളൊന്നും അധികൃതർ ശ്രദ്ധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story