Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വ്യാപകനാശം; വീടുകൾക്ക്​ മുകളിൽ മരം വീണു

text_fields
bookmark_border
കോഴിക്കോട്​: വെള്ളിയാഴ്ച രാത്രിയോടെ നഗരത്തിൽ പെയ്ത ശക്​തമായ മഴയിലും ആഞ്ഞുവീശിയ കാറ്റിലും വ്യാപക നാശം. നിരവധിയിടങ്ങളിൽ മരം കടപുഴകി​. മരം കടപുഴകി അഞ്ച്​ വീടുകൾക്കും നാശം സംഭവിച്ചു. കാനകാലയ ബാങ്ക്​, കാരപ്പറമ്പ്​, കാരന്തൂർ, മാങ്കാവ്​, മലാപ്പറമ്പ്​ എന്നിവിടങ്ങളിലാണ്​ വീടുകൾക്ക്​ മുകളിൽ മരം കടപുഴകിയത്​. ഇതിൽ കനകാലയ ബാങ്കിന്​ സമീപ​ത്തെ വീടിന്​ മുകളിൽ മരം വീണതിൽ വീട്ടുകാർക്ക്​ പരിക്കുണ്ട്​. മറ്റുള്ള സ്ഥലങ്ങളിൽ ആളുകൾക്ക്​ പരിക്കില്ല. എന്നാൽ, വീടുകൾക്ക്​ കേടുപാടുണ്ട്​. മിന്നലിൽ മാങ്കാവിലെ വീടിനോട്​ ചേർന്നുള്ള തെങ്ങിന്​ തീപിടിച്ചതും പരിഭ്രാന്തി പരത്തി. അഗ്​നി രക്ഷാ സേനയെത്തിയാണ്​ തീയണച്ചത്​. ബീച്ച്​ റോഡ്​, കോയ റോഡ്​, മാനാഞ്ചിറ, പുതിയ നിരത്ത്​, മലാപ്പറമ്പ്​, വേങ്ങേരി, മാങ്കാവ്​, കടലുണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെല്ലാം മരം കടപുഴകി. റോഡിലേക്ക്​ വീണതടക്കമുള്ള മരങ്ങൾ ബീച്ച്​, മീഞ്ചന്ത, വെള്ളിമാട്കുന്ന്​ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്​നിരക്ഷാ യൂനിറ്റുകളാണ്​​ മുറിച്ചുമാറ്റിയത്​. നാട്ടുകാരും രക്ഷാദൗത്യത്തിൽ പങ്കാളികളായി. ശക്​തമായ മഴയിൽ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. ആഞ്ഞുവീശിയ കാറ്റിൽ നഗരത്തിലെ ​കെട്ടിടങ്ങൾക്ക്​ മുകളിൽ സ്ഥാപിച്ചവയടക്കം നിരവധി പരസ്യബോർഡുകൾ ഭീഷണിയിലായിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story