Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതരിശ് ഭൂമിയിലെ നെൽകൃഷി...

തരിശ് ഭൂമിയിലെ നെൽകൃഷി വിള കൊയ്തു

text_fields
bookmark_border
തരിശ് ഭൂമിയിലെ നെൽകൃഷി വിള കൊയ്തു
cancel
പന്തീരാങ്കാവ് : പഞ്ചായത്തിലെ കൃഷി ഭൂമികൾ തരിശുരഹിതമാക്കുക എന്ന ലക്ഷ്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറഞ്ഞോളത്ത് പാലത്ത് ഒരുക്കിയ നെൽകൃഷി വിള കൊയ്തു. വെണ്ണീർ പാടത്ത് പാടശേഖരസമിതി നേതൃത്വത്തിൽ 7,8 വാർഡുകളിലായി ആറേക്കറോളം വരുന്ന തരിശു ഭൂമിയിലാണ് നെൽകൃഷിയിറക്കിയത്. കൊയ്ത്തുത്സവം അഡ്വ: പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി. ശ്യാംദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് സി. ഉഷ , ജില്ല പഞ്ചായത്ത് അംഗം രാജീവ് പെരുമൺ പുറ , സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ. പ്രേമദാസൻ , ദീപ കാമ്പുറത്ത്, എം.എ. പ്രതീഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്യാമള പറശ്ശേരി , കെ. അജിത . പഞ്ചായത്ത് അംഗം വി.പി. കബീർ , പഞ്ചായത്ത് സെക്രട്ടറി എൻ.ആർ. രാധിക , വിജയൻ വിളക്കുമഠം , കൃഷ്ണൻ ചാലിൽ എന്നിവർ സംസാരിച്ചു . വാർഡ് അംഗം പി. ആരിഷ് സ്വാഗതവും പാടശേഖര സമിതി കൺവീനർ ദാസൻ വിളക്കുമഠം നന്ദിയും പറഞ്ഞു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story