Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൃക്കാക്കരയിൽ വികസന...

തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം -കെ.വി. തോമസ്

text_fields
bookmark_border
കൊ​ല്ലം: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ വി​ക​സ​ന രാ​ഷ്ട്രീ​യ​ത്തി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന്​ ​കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ കെ.​വി. തോ​മ​സ്. തൃ​ക്കാ​ക്ക​ര​യി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല, വി​ളി​ക്കു​മോ എ​ന്ന്​ നോ​ക്കാം. ഇ​തു​വ​രെ വി​ളി​ച്ചി​ട്ടി​ല്ല. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​റ​ന്ന മ​ന​സ്സോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​ത്. കെ- ​റെ​യി​ലി​നെ അ​ന്ധ​മാ​യി എ​തി​ർ​ക്ക​രു​ത്. അ​ന്ധ​മാ​യി അം​ഗീ​ക​രി​ക്കു​ക​യ​ല്ല, എ​ന്നാ​ൽ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടാം. താ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പ​മാ​ണ്. പാ​ർ​ട്ടി​യി​ൽ ത​നി​ക്കു​ള്ള വാ​തി​ലു​ക​ൾ ഒ​രി​ക്ക​ലും അ​ട​ഞ്ഞി​ട്ടി​ല്ല. കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​ത​ന്നെ തു​ട​രും. ഒ​ഴി​വാ​ക്കി​യ​ത്​ നോ​മി​നേ​റ്റ​ഡ്​ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ത്ര​മാ​ണ്. രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ൽ​നി​ന്നും കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ​നി​ന്നു​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11ന് ​താ​രി​ഖ് അ​ൻ​വ​റി​ന്‍റെ സ​ന്ദേ​ശം ല​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളാ​യ എ.​ഐ.​സി.​സി, കെ.​പി.​സി.​സി അം​ഗ​ത്വ​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റി​യി​ട്ടി​ല്ലെ​ന്നും കെ.​വി. തോ​മ​സ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story