Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:41 AM IST Updated On
date_range 30 April 2022 5:41 AM ISTകെ.എസ്.ആർ.ടി.സി ബസ്സിനുമുകളിൽ മരം കടപുഴകി വീണു; ചില്ല് തകർന്നു
text_fieldsbookmark_border
ബാലുശ്ശേരി: കനത്ത മഴയിൽ കെ.എസ്.ആർ.ടി.സി ബസിനു മുകളിൽ മരം കടപുഴകി വീണു. ഇന്നലെ വൈകീട്ട് ആറിന് വയലടയിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന കെ.എസ്.ആർ.ടി സി ബസിനു മുകളിലാണ് തോരാട് വെച്ച് മരം കടപുഴകി വീണത്. ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകീട്ട് കനത്ത മഴയും ശക്തമായ ഇടിമിന്നലും പ്രദേശത്ത് ഉണ്ടായിരുന്നു. റോഡോരത്തെ പാറോത്ത് മരമാണ് കടപുഴകി വീണത്. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നു മരം വെട്ടിമാറ്റിയ ശേഷമാണ് സർവിസ് തുടർന്നത്. മലയോര മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രമായ വയലടയിലേക്കുള്ള ഏക കെ.എസ്.ആർ.ടി.സി ബസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story