Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിനാലൂരിൽ 'അപ്ന ഘർ' ...

കിനാലൂരിൽ 'അപ്ന ഘർ' ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജം

text_fields
bookmark_border
lead ബാലുശ്ശേരി: അന്തർ സംസ്ഥാന തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കുന്ന 'അപ്ന ഘർ' പദ്ധതിയുടെ ഭാഗമായി കിനാലൂരിൽ ഹോസ്റ്റൽ കെട്ടിടം ഒരുങ്ങി. തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഹോസ്റ്റലിന്റെ ഒന്നാം ഘട്ട പ്രവൃത്തിയാണ് പൂർത്തിയായത്. ഉദ്ഘാടനം മേയ് ആറിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. 'ഭവനം ഫൗണ്ടേഷൻ' കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. കിനാലൂരിലുള്ള കെ. എസ്.ഐ.ഡി.സിയുടെ ഒരേക്കർ സ്ഥലം വിലയ്ക്കു വാങ്ങി 2020 ഒക്ടോബർ മൂന്നിനാണ് അന്നത്തെ തൊഴിൽ മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ ഹോസ്റ്റലിന്റെ ശിലാസ്ഥാപനം നടത്തിയത്. മൂന്നു നിലകളിലായി 520 ബെഡുകളോട് കൂടിയ ഹോസ്റ്റൽ സമുച്ചയമാണ് നിർമിക്കുന്നത്. മൂന്ന് നിലകളിലായി 43,600 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടനിർമാണം. ഒന്നാംഘട്ടത്തിൽ താഴെ നിലയും മറ്റ് പൊതുവായ സൗകര്യങ്ങളും രണ്ടാംഘട്ടത്തിൽ ശേഷിക്കുന്ന ജോലികളുമാണ് പൂർത്തീകരിക്കുക. നാമമാത്രമായ വാടക തൊഴിലാളികളിൽനിന്ന് ഈടാക്കും. രണ്ട് ഘട്ടവും പൂർണമാവുന്നതോടെ 500 തൊഴിലാളികളെയാണ് ആദ്യഘട്ടത്തിൽ ഇവിടെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനനുസരിച്ച് കൂടുതൽ പേരെ ഇവിടെ താമസിപ്പിക്കാൻ സാധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story