Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിക്കോടിയിൽ മൂന്ന്...

തിക്കോടിയിൽ മൂന്ന് ലോറികൾ അപകടത്തിൽപെട്ട് ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
പയ്യോളി: ദേശീയപാതയിൽ തിക്കോടിക്കും പാലൂരിനുമിടയിൽ മൂന്ന് ലോറികൾ അപകടത്തിൽപെട്ട് ലോറി ഡ്രൈവറായ ഒരാൾക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെയാണ് അപകടം. ലോറിക്കുള്ളിൽ കുടുങ്ങിയ ബിഹാർ സ്വദേശിയായ ബബ്ലുവിന്റെ (35) കാലിന് ഗുരുതരമായി പരിക്കേറ്റു. ഒരു മണിക്കൂറോളം സമയത്തെ ശ്രമഫലമായി നാട്ടുകാരും പൊലീസും ചേർന്ന് ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റയാളെ പുറത്തെടുത്തത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടയ്നർ ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രാജസ്ഥാനിൽനിന്ന് മാർബിൾ കയറ്റിവരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പിന്നാലെയെത്തിയ മറ്റൊരു കണ്ടയ്നർ ലോറിയും അപകടത്തിൽപെട്ടു. കൊയിലാണ്ടിയിൽനിന്ന് അഗ്നിസുരക്ഷ സേനയും പയ്യോളി പൊലീസും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രണ്ട് മണിക്കൂറിലധികം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ ക്രെയിൻ എത്തിച്ച് ഏറെ നേരത്തെ ശ്രമഫലമായാണ് വാഹനങ്ങൾ നീക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story