Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:37 AM IST Updated On
date_range 30 April 2022 5:37 AM ISTരാജാ രവിവർമ ജന്മദിനത്തിൽ കരിവര
text_fieldsbookmark_border
കുന്ദമംഗലം: രാജാ രവിവർമ ജന്മദിനത്തിൽ പുള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂളിൽ കരിവര സംഘടിപ്പിച്ചു. സ്കൂൾ ഭിത്തി കരിക്കട്ടകൊണ്ട് ചിത്രം വരക്കാൻ പ്രത്യേകം സജ്ജീകരിച്ചിരുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ സ്കൂൾ കുട്ടികൾക്ക് കരിക്കട്ട നൽകി ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയനവർഷത്തെ പുതുമുഖങ്ങളും അവരുടെ രക്ഷിതാക്കളും ചിത്രംവരയിൽ പങ്കാളികളായത് ശ്രദ്ധേയമായി. മനോമോഹനൻ മാസ്റ്റർ ചിത്രകലയെ പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുഷമ, മാവൂർ ബ്ലോക്ക് റിസോഴ്സ് സെന്റർ ബി.പി.സി ജോസഫ്, മലയമ്മ സ്കൂൾ പ്രധാനാധ്യാപകൻ കൃഷ്ണൻകുട്ടി, എസ്.എം.സി കൺവീനർ വി.പി. രാജീവ് പണിക്കർ, പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഹക്കീം, യാസർ അറഫാത്ത്, അനീസ് മാസ്റ്റർ, മഞ്ജുഷ, വികസന സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. പ്രധാനാധ്യാപകൻ ബോബി ജോസഫ് സ്വാഗതവും എം.കെ. നസീബ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story