Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപച്ചക്കറി തോട്ടം...

പച്ചക്കറി തോട്ടം വിളവെടുപ്പും വിൽപനയും

text_fields
bookmark_border
എളേറ്റിൽ: കിഴക്കോത്ത് കൃഷിഭവന്റെ സഹകരണത്തോടെ സിൻസിയർ ക്ലബ് കാർഷിക കൂട്ടായ്മ ഈ വർഷം കൃഷിയിറക്കിയ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. കച്ചേരിമുക്ക് കാളൻകുന്നത്ത് പാടത്താണ് കൃ ഷിയിറക്കിയത്. ചീര, വെണ്ട, വെള്ളരി, കക്കിരി, വഴുതന, പടവലം, പയർ, മുളക്, എളവൻ എന്നിവയാണ് കൃഷിചെയ്തത്. വിളവെടുപ്പ് ഉത്സവവും ആദ്യ വിൽപനയും കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. വാർഡ് മെംബർ നസീമ ജമാലുദ്ദീൻ മുഖ്യാതിഥിയായിരുന്നു. സിൻസിയർ സെക്രട്ടറി കെ. കമറുൽ ഹകീം അധ്യക്ഷത വഹിച്ചു. ടി.എം. സിദ്ദീഖ്, കെ.പി. അബ്ദുൽ ഗഫൂർ, എം.എം. കാദർ, മനു ഫാരിസ്, കെ.കെ. അക്ഷയ്, പി. സൈനുദ്ദീൻ, പി. മജീദ് എന്നിവർ സംബന്ധിച്ചു. ചീര, വെണ്ട, വെള്ളരി, കക്കിരി, വഴുതന, പടവലം, പയർ, മുളക്, എളവൻ എന്നിവയാണ് കൃഷിചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story