Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:30 AM IST Updated On
date_range 30 April 2022 5:30 AM ISTമെഡിക്കൽ കോളജും ഐ.ഐ.ടിയുമായി വികസന കരാർ
text_fieldsbookmark_border
കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (എൻ.ഐ.ടി.സി ) കോഴിക്കോട് ഗവ. മെഡിക്കൽ കോളജും ഗവേഷണാടിസ്ഥാനത്തിൽ സംയുക്ത സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ധാരണപത്രം ഒപ്പിട്ടു. ഏപ്രിൽ 27ന് എൻ.ഐ.ടി കാമ്പസിൽ എൻ.ഐ.ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണയും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ആർ. രാജേന്ദ്രനും തമ്മിൽ ധാരണപത്രം കൈമാറി. ബയോ മെഡിക്കൽ മേഖലകളിൽ ക്ലിനിക്കൽ ഗവേഷണത്തിനായി സഹകരണം വികസിപ്പിക്കാനാണ് തീരുമാനം. ബയോ മെഡിക്കൽ ഇമേജ് പ്രോസസ്സിങ്, ടെലി മെഡിസിൻ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബയോ ഇൻഫോർമാറ്റിക്‌സ്, റോബോട്ടിക്‌സ്, 3D പ്രിന്‍റിങ്, നാനോ മെഡിസിൻ, ഇംപ്ലാന്‍റുകൾ, പ്രോസ്‌തെറ്റിക് ഉപകരണങ്ങൾ, എർഗണോമിക് സിസ്റ്റം ഡിസൈൻ എന്നിവ സഹകരണ ഗവേഷണ മേഖലകളിൽ ഉൾപ്പെടുന്നു . രോഗികൾക്ക് ഗുണകരമായ രീതിയിൽ നൂതന ചികിത്സ സംവിധാനങ്ങൾ വികസിപ്പിക്കാനും രോഗനിർണയത്തിനും ബയോ മെഡിക്കൽ ഗവേഷണം മെച്ചപ്പെടുത്തുന്നതിനും കരാർ ലക്ഷ്യമിടുന്നു. ശിൽപശാലകളും മറ്റു സംയുക്ത സംരംഭങ്ങളും നടത്താനും ഉദ്ദേശ്യമുണ്ട്. ഐ.സി.എം.ആറിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന മൾട്ടിഡിസിപ്ലിനറി റിസർച് ലാബിന്റെ നൂതന സാങ്കേതിക സംവിധാനങ്ങളും ശാസ്ത്രവൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തും . എൻ.ഐ.ടി ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എസ്. സതീദേവി , രജിസ്ട്രാർ കമാൻഡർ ഡോ .എം.എസ്. ശ്യാമസുന്ദര, എൻ.ഐ.ടിയുടെ സി.ഐ.ആർ. ചെയർമാൻ ഡോ . ജോസ് മാത്യു , മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ .സജീത് കുമാർ, എം.ആർ.യു നോഡൽ ഓഫിസർ എൻ.കെ. സുപ്രിയ, ഡോ. സന്തോഷ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story