Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനല്ലളത്തെ...

നല്ലളത്തെ വൈദ്യുതിക്ക്​ വില പൊള്ളും

text_fields
bookmark_border
കോഴിക്കോട്​: വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കക്കിടയിലും ആർക്കും ഉപകാരമില്ലാതെ നല്ലളത്തെ ഡീസൽ വൈദ്യുതി നിലയം. ​ ഈ പദ്ധതി ​കെ.എസ്​.ഇ.ബിക്ക്​ ഓരോ വർഷവും പണം നഷ്ടമാകുന്ന ​വെള്ളാനയായി മാറുകയാണ്​. സംസ്ഥാനത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ ഈ വൈദ്യുതി നിലയത്തിൽനിന്ന്​ ഉൽപാദനം പുനരാരംഭിക്കുമെന്ന്​ കെ.എസ്​.ഇ.ബി അറിയിച്ചിരുന്നു. രണ്ട്​ ജനറേറ്ററുകളിൽനിന്ന്​ മുപ്പത്​ മെഗാവാട്ട്​ വൈദ്യുതി ഉൽപാദിപ്പിക്കുകയാണ്​ ഇപ്പോൾ ലക്ഷ്യം. എന്നാൽ, ഇവി​ടത്തെ വൈദ്യുതിക്ക്​ പൊള്ളുന്ന വില നൽകേണ്ടിവരുമെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​. ആറു​ വർഷത്തിലേറെയായി ഇവിടെ ഉൽപാദനം നിലച്ചിട്ട്​. ഇതിനിടയിൽ 2020 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെ കുറച്ചുദിവസങ്ങളിൽ പ്രവർത്തിച്ചിരുന്നു. ക്രൂഡ്​ ഓയിലിന്‍റെ അവശിഷ്ടങ്ങളിൽനിന്നുള്ള ലോ സൾഫർ ഹെവി സ്​റ്റോക്​ ആയിരുന്നു നിലയം പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമായി ഉപയോഗിച്ചത്​. കേരളത്തിൽ നിലവിൽ ലോ സൾഫർ ഹെവി സ്​റ്റോക്​ ഉൽപാദിപ്പിക്കുന്നില്ല. നല്ലളത്ത്​ വൈദ്യുതിയുൽപാദനം പുനരാരംഭിക്കുകയാണെങ്കിൽ ഡീസലായിരിക്കും ഇന്ധനമായി ഉപയോഗിക്കുക. 1999ൽ കടുത്ത വൈദ്യുതി പ്രതിസന്ധിയുടെ കാലത്താണ് നല്ലളത്ത്​ കോഴിക്കോട്​ ഡീസൽ പവർപ്ലാന്‍റ്​ എന്ന പേരിൽ നിലയത്തിന്​ തുടക്കമിട്ടത്​. ഭാരത്​ ഹെവി ഇലക്​ട്രിക്കൽ ലിമിറ്റഡ്​ 390 കോടി രൂപ ചെലവിൽ നിർമിച്ച്​ കെ.എസ്​.ഇ.ബിക്ക്​ ​കൈമാറുകയായിരുന്നു. മലബാറിന്​ ആവശ്യത്തിന്​ വൈദ്യുതി നൽകുകയും വോൾട്ടേജ്​ ക്ഷാമം പരിഹരിക്കുകയുമായിരുന്നു മറ്റൊരു ലക്ഷ്യം. 128 മെഗാവാട്ടായിരുന്നു തുടക്കത്തിലെ ഒരു ദിവസത്തെ ഉൽപാദനശേഷി. പിന്നീട്​ ഇത്​ 96 മെഗാവാട്ടായി കുറച്ചു. വർഷത്തിൽ 896 ദശലക്ഷം യൂനിറ്റിൽനിന്ന്​ 672 ദശലക്ഷം യൂനിറ്റായി കുറയുകയായിരുന്നു. 2012-13ൽ 438.705 ദശലക്ഷം യൂനിറ്റ്​ ഉൽപാദിപ്പിച്ചിരുന്നു. 2014-15ൽ ഇത്​ 199.555 ദശലക്ഷം യൂനിറ്റായി കുറഞ്ഞിരുന്നു. പിന്നീട്​ ​പ്രവർത്തനം നിർത്തുകയുമായിരുന്നു. നിലവിൽ യന്ത്രങ്ങൾ തുരുമ്പെടുക്കാതിരിക്കാൻ എല്ലാ ദിവസം അൽപനേരം പ്രവർത്തിപ്പിക്കുന്നുണ്ട്​. നൂറിലേറെ ജീവനക്കാരുള്ളതിൽ കുറച്ചുപേരെ അടുത്തിടെ മറ്റിടങ്ങളിലേക്ക്​ മാറ്റിയിരുന്നു. അറ്റകുറ്റപ്പണിക്ക്​ മാത്രം ലക്ഷങ്ങളാണ്​ ചെലവാകുന്നത്​. 1000 കോടിയിലേ​റെ ബാധ്യതയാണ്​ 23 വർഷത്തിനിടെയുള്ള 'സമ്പാദ്യം'. ഓൺലൈൻ മോണിറ്ററിങ്​ സിസ്റ്റം നടപ്പാക്കാൻ പ്രവർത്തനം നിർത്തുന്നുവെന്നായിരു​ന്നു അധികൃതർ വിശദീകരിച്ചത്​. ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) ഉപയോഗിച്ച്​ നിലയം പ്രവർത്തിപ്പിക്കാനുള്ള ആലോചനകൾ തുടങ്ങിയിരുന്നെങ്കിലും എവിടെയുമെത്തിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story