Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവസാന വെള്ളിയും...

അവസാന വെള്ളിയും പിന്നിട്ട്​ പുണ്യമാസം

text_fields
bookmark_border
കോഴിക്കോട്: വ്രതമാസം വിടപറയുന്ന അന്തരീക്ഷത്തിൽ പള്ളികളിൽ ജുമുഅ പ്രാർഥന. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച മധ്യാഹ്​ന പ്രാർഥനക്ക്​ പള്ളികളിലേക്ക്​ ജനമൊഴുകി. നഗരത്തിലെ മിക്ക പള്ളികളിലും തിരക്ക്​ കാരണം പ്രാർഥന പുറത്തേക്ക്​ നീണ്ടു. ആയിരം ദിവസങ്ങളെക്കാൾ പുണ്യമെന്ന്​ കരുതുന്ന ലൈലത്തുൽ ഖദ്​ർ പ്രതീക്ഷിക്കുന്ന റമദാനിലെ അവസാന പത്തു ദിവസങ്ങളിൽ പള്ളികളിൽ നല്ല തിരക്കാണ്​. ജുമുഅക്ക്​ ബാങ്ക്​ കൊടുക്കുന്നതിനു മുമ്പുതന്നെ വിശ്വാസികൾ പള്ളികളിലെത്തി. പാപങ്ങൾ പൊറുക്കാനും നരകത്തിൽനിന്നുള്ള മോചനത്തിനുമായി നീണ്ട പ്രാർഥനകളുയർന്നു. കോവിഡ്​ കാരണം കഴിഞ്ഞ രണ്ടു വർഷവും റമദാനിൽ പള്ളികളിൽ ജുമുഅ പ്രാർഥനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . മഹാമാരി മാറിയെങ്കിലും പരീക്ഷണങ്ങളുടെ കാലത്ത്​ വിശ്വാസം മുറുകെപ്പിടിച്ച്​ മുന്നേറാൻ പ്രഭാഷണത്തിനിടെ ഖത്തീബുമാർ ഉദ്​ബോധിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story