Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:52 AM IST Updated On
date_range 29 April 2022 5:52 AM ISTകഞ്ചാവ് കേസിൽ കഠിനതടവും പിഴയും
text_fieldsbookmark_border
വടകര: കഞ്ചാവ് കൈവശം വെച്ച കേസിൽ യുവാവിന് കഠിന തടവും പിഴയും. തിരുവമ്പാടി ആനക്കാം പൊയിൽ പള്ളിത്താഴത്ത് മനു ജോസഫിനെ(32)യാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം സുരേഷ്ബാബു ശിക്ഷിച്ചത്.ആറു മാസം കഠിന തടവും,10,000 രൂപ പിഴയുമാണ് ശിക്ഷ.പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം.2016 നവംബർ 21 നാണ് കേസിനാസ്പദ സംഭവം.തിരുവമ്പാടി പുല്ലൂരാംപാറ കോടക്കാട്ട് പാറ റോഡ് ജങ്ഷനിൽ വെച്ച് 4.06 കിലോ കഞ്ചാവുമായി തിരുവമ്പാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story