Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:48 AM IST Updated On
date_range 29 April 2022 5:48 AM ISTവടകര-ചേലക്കാട് റോഡ് നവീകരണം; ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം
text_fieldsbookmark_border
ആയഞ്ചേരി: വടകര -വില്യാപ്പള്ളി - ചേലക്കാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, റോഡ് കർമസമിതി ഭാരവാഹികളുമായി കല്ലേരി ഓഡിറ്റോറിയത്തിൽ ചർച്ച നടത്തി. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ, അഷ്റഫ് വെള്ളിലാട്ട്, എക്സിക്യൂട്ടിവ് എൻജിനീയർ വിഷ്ണു എന്നിവർ സംബന്ധിച്ചു. റോഡ് നവീകരണ പ്രവൃത്തിയിൽ മതിലും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് അത് നിർമിച്ചുനൽകാമെന്ന് എം.എൽ.എ ആവശ്യപ്പെട്ടെങ്കിലും ആക്ഷൻ കമ്മിറ്റി അംഗീകരിച്ചില്ല. വീതി 10 മീറ്ററാക്കാനും ഭൂമിക്കും അതിലെ കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും കർമസമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമ്മതപത്രം നൽകുന്നതടക്കമുള്ള നവീകരണ പ്രവർത്തനവുമായി സഹകരിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു. കൺവീനർ കെ.പി. ശ്രീധരൻ, ചെയർമാൻ അശോകൻ മാസ്റ്റർ, ധർമരാജൻ മാസ്റ്റർ, എം.കെ. സലാം, സിറാജ് കല്ലേരി, റസാഖ് കല്ലേരി, ചന്ദ്രൻ കല്ലേരി, അബൂബക്കർ കുനിങ്ങാട് എന്നിവർ കർമസമിതി പ്രതിനിധികളായി ചർച്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story