Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:46 AM IST Updated On
date_range 29 April 2022 5:46 AM ISTറോഡ് പ്രവൃത്തിയിൽ അപാകത; നാട്ടുകാർ തടഞ്ഞു
text_fieldsbookmark_border
പാലേരി: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ നാല്, 18 വാർഡുകളിലൂടെ കടന്നുപോകുന്ന പാലേരി ടൗൺ- പുന്നചുവട്ടിൽ-മാര്യൻങ്കണ്ടീതാഴ റോഡ് റീടാറിങ്ങിലെ അപാകതയെ തുടർന്ന് നാട്ടുകാർ പ്രവൃത്തി തടഞ്ഞു. ടാറിങ് നടത്തുന്നതിനിടെ ആദ്യം ചെയ്ത ഭാഗം പൊളിഞ്ഞു പോയതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയറും വാർഡ് മെംബർമാരായ ഇസെഡ്.എ. സൽമാനും, ടി.പി. റീനയും സ്ഥലം സന്ദർശിച്ചു. ജില്ല പഞ്ചായത്തിന്റെ 15 ലക്ഷം ഫണ്ട് ഉപയോഗിച്ചാണ് 700 മീറ്റർ റോഡ് ടാറിങ് നടത്തുന്നത്. ടാറിങ് സെറ്റാകാൻ അഞ്ചു ദിവസമെങ്കിലും എടുക്കുമെന്നും അതിനുശേഷമുള്ള പരിശോധനയിൽ തകരാർ സംഭവിച്ചാൽ പ്രവൃത്തി വീണ്ടും എടുത്തുതരാമെന്നുമാണ് കരാറുകാരൻ ജനപ്രതിനിധികൾക്ക് നൽകിയ വാഗ്ദാനം. Photo: ടാറിങ് കഴിഞ്ഞ ഉടനെ റോഡ് തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
