Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:46 AM IST Updated On
date_range 29 April 2022 5:46 AM ISTമാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ്: കച്ചവടക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം
text_fieldsbookmark_border
കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനത്തിനുവേണ്ടി കടകൾ ഒഴിപ്പിക്കുന്ന വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മേയ് നാലിന് കലക്ടറേറ്റിനുമുന്നിൽ ധർണ നടത്തും. വ്യാപാരികൾക്ക് നിയമാനുസൃതം ലഭിക്കേണ്ട നഷ്ടപരിഹാരം ഉറപ്പുവരുത്താതെ ബലമായി കുടിയൊഴിപ്പിക്കുന്നത് സംഘർഷത്തിലേക്ക് നയിക്കും. വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പെടെ നടപടികളിൽനിന്ന് അധികൃതർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി മനാഫ് കാപ്പാട്, നോർത്ത് മണ്ഡലം ജന.സെക്രട്ടറി ടി.എൻമോസ്, പി.ടി. കോയ, ഇ. അനിരുദ്ധൻ, പ്രസാദ്, വി.എ. കോയ, കെ. റഹീം, ഫിറോസ്, നിസാർ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് എം. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. സുനിൽകുമാർ സ്വാഗതവും നോർത്ത് മണ്ഡലം പ്രസിഡന്റ് പി.എം. രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story