Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ജിഷ്ണുവിന്റെ...

'ജിഷ്ണുവിന്റെ ദുരൂഹമരണം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കണം'

text_fields
bookmark_border
കോഴിക്കോട് ചെറുവണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണുവിന്റേത് കൊലപാതകമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കേസിൽ പ്രതി ആഭ്യന്തര വകുപ്പാണ്. ജിഷ്ണുവിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി ഭരിക്കുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർതന്നെ കേസ് അന്വേഷിക്കണം. ഒരു പെറ്റികേസിൽ പോലും പ്രതിയല്ലാത്ത ആളാണ് ജിഷ്ണു. പിണറായി നയമാണ് പൊലീസ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ അഡ്വ. വി.കെ. സജീവൻ, ജില്ല ജനറൽ സെക്രട്ടറിമാരായ എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ, ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ, ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, ജനറൽ സെക്രട്ടറി ടി.കെ. ഷിംജീഷ്, സാബുലാൽ കുണ്ടായിത്തോട്, ഗിരീഷ് പി. മേലേടത്ത്, കെ.പി. വേലായുധൻ, എ.വി. ഷിബീഷ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story