Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലം മണ്ഡലത്തിൽ...

കുന്ദമംഗലം മണ്ഡലത്തിൽ ആറുകോടിയുടെ പ്രവൃത്തികൾക്ക് നിർദേശം

text_fields
bookmark_border
കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി ആറുകോടി രൂപയുടെ പ്രവൃത്തിക്കുള്ള നിർദേശം ജില്ല കലക്ടർക്ക് സമർപ്പിച്ചതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം നവീകരണം, കുന്ദമംഗലം പാറ്റേൺ ജില്ല പഞ്ചായത്ത് കെട്ടിടത്തിൽ ജിംനേഷ്യം സ്ഥാപിക്കൽ, ചെത്തുകടവ് സ്റ്റേഡിയം നവീകരണം, പൈങ്ങോട്ടുപുറം എ.എൽ.പി സ്കൂൾ ടോയ്‌ലറ്റ് കോംപ്ലക്സ്, കുന്ദമംഗലം പഴയ ബസ് സ്റ്റോപ് സ്ഥലത്ത് ഓപൺ ജിം നിർമിക്കൽ, ജി.എൽ.പി.എസ് ചാത്തമംഗലം കെട്ടിട നിർമാണം, കുന്ദമംഗലം ഗവ. കോളജ് റോഡ് വീതികൂട്ടൽ, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം, ചാത്തമംഗലം തെന്നെഞ്ചേരി പറമ്പ് റോഡിൽ കൽവർട്ട്, ജി.യു.പി.എസ് മണക്കാട് എസ്.എസ്.എ കെട്ടിടത്തിനു മുകളിൽ ഷീറ്റ് റൂഫ് തുടങ്ങിയ പ്രവൃത്തികളാണ് നിർദേശിച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story