Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:43 AM IST Updated On
date_range 29 April 2022 5:43 AM ISTജനകീയ സമരം അടിച്ചമർത്താൻ കഴിയില്ല -മുനീർ
text_fieldsbookmark_border
കോഴിക്കോട്: കല്ലായിപ്പുഴയിൽ പള്ളിക്കണ്ടി അഴീക്കൽ റോഡിലെ മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ പ്രതിഷേധിച്ചവരെ പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നേരിടാനാണ് സർക്കാർ തീരുമാനമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. ഭരണമാറ്റം ഉണ്ടാവുമ്പോൾ ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലെന്ന് ഇടതുപക്ഷം തീരുമാനിച്ചാൽ അത് പാർട്ടി അണികളോട് കൽപിച്ചാൽ മതി, പൊതുജനങ്ങളോട് വേണ്ടെന്നും മുനീർ പറഞ്ഞു. അഴീക്കൽ റോഡിലെ പദ്ധതി പ്രദേശം മുനീർ സന്ദർശിച്ചു. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള റുഖിയ ബീവിയെയും സന്ദർശിച്ചു. എസ്.ടി.പി വിരുദ്ധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി, കെ. മുഹമ്മദലി, സി.ടി. സക്കീർ ഹുസൈൻ. ബ്രസീലിയ ശംസുദ്ദീൻ, മൻസൂർ മാങ്കാവ്, ഇ.പി. ജാഫർ, സജീർ കൊമ്മേരി, മുഹമ്മദലി, കെ. അസ്ലം, യൂനുസ് കോതി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story