Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:37 AM IST Updated On
date_range 29 April 2022 5:37 AM ISTകാര്‍ഷിക വികസന സമിതി യോഗം
text_fieldsbookmark_border
കോഴിക്കോട്: കാര്‍ഷിക വികസന സമിതി ജില്ല കമ്മിറ്റി യോഗം മേയ് ആറിന് രാവിലെ പത്തിന് ജില്ല പഞ്ചായത്ത് ഹാളില്‍ ചേരും. ------------------ ഭിന്നശേഷിക്കാർക്ക് ബസ് നിർത്തിക്കൊടുക്കണം കോഴിക്കോട്: സ്റ്റേജ് കാരേജ് ബസുകളില്‍ യാത്രചെയ്യുന്ന ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് വൈകീട്ട് 6.30 മുതല്‍ രാവിലെ ആറുവരെയുള്ള സമയങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിക്കൊടുക്കണമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസർ (എന്‍ഫോഴ്‌സ്‌മെന്‍റ്) അറിയിച്ചു. ------------------- ലാബ് ടെക്‌നീഷ്യന്‍ കരാർ നിയമനം കോഴിക്കോട്: മെഡിക്കല്‍ കോളജ് മള്‍ട്ടി ഡിസിപ്ലിനറി ലാബില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും പകര്‍പ്പുകളും) സഹിതം പ്രിന്‍സിപ്പലിന്‍റെ ഓഫിസില്‍ മേയ് ആറിനകം എത്തണം. ഫോൺ: 0495 2350216, 2350200. -------------------- ജലപരിശോധന സൗജന്യം കോഴിക്കോട്: ജല്‍ജീവന്‍ മിഷന്‍റെ ഭാഗമായി വീടുകളിലെ കിണറുകളില്‍നിന്ന് ജലമെടുത്ത് നടത്തുന്ന പ്രാഥമിക പരിശോധന സൗജന്യമാണെന്ന് ജല അതോറിറ്റി അറിയിച്ചു. എന്നാല്‍, മലാപറമ്പിലെ ജില്ല ജലഗുണനിലവാര പരിശോധന ലാബില്‍ നടത്തുന്ന വിശദ പരിശോധനക്ക് 850 രൂപ ഫീസടക്കണം. ജില്ലയുടെ പല ഭാഗങ്ങളിലും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും വീടുകളില്‍ ചെന്ന് ജലപരിശോധന നടത്താമെന്നു പറഞ്ഞ് വലിയ തുക ഈടാക്കുന്നതായി വ്യാപക പരാതി ലഭിക്കുന്നുണ്ട്. ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായി ഗ്രാമീണ ഭവനങ്ങളില്‍ സർവേ ആവശ്യാർഥം ജല സാമ്പിളുകള്‍ എടുക്കുന്നുണ്ടെങ്കിലും വീടുകളില്‍നിന്ന് പണം വാങ്ങി ജലം ശേഖരിക്കാന്‍ ആരെയും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഫോൺ: 0495 2964751. .........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story