Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരുവൃക്കകളും...

ഇരുവൃക്കകളും തകരാറിലായി; യുവാവിന്​ വേണം നാടിന്റെ കൈത്താങ്ങ്

text_fields
bookmark_border
രാമനാട്ടുകര: രണ്ട് വൃക്കകളും തകരാറിലായ രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുസ്തഫ ബിൻ യാസർ സഹായംതേടുന്നു. മാസങ്ങളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടൻ രണ്ട് വൃക്കകളും മാറ്റണം. വർഷങ്ങളായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുസ്തഫയുടെ മാതാവും ചികിത്സയിലാണ്. ഇതിനുവേണ്ടി വലിയൊരു തുക ചെലവഴിച്ചു. ഏറെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം വാടകവീട്ടിലാണ് താമസം. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു 21കാരനായ ബിരുദധാരിയായ യുവാവ്. വലിയ സാമ്പത്തികബാധ്യതയുള്ള ചികിത്സക്കായി രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ ലളിത ചെയർപേഴ്സനും കെ. അയ്യപ്പൻ കൺവീനറുമായി മുസ്തഫ ബിൻ യാസർ ചികിത്സാസഹായ സമിതി രൂപവത്​കരിച്ചു. സമിതിയുടെ പേരിൽ രാമനാട്ടുകര ഫെഡറൽ ബാങ്കിൽ ജോയന്റ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 1465020000 8957, IFSC: FDRL000 1465. ഫോൺ: 7994913704, 9526296805. യോഗത്തിൽ കൗൺസിലർ ലളിത അധ്യക്ഷത വഹിച്ചു. പി. സുനിൽ കുമാർ, വിജയകുമാർ, അയ്യപ്പൻ, രഘുനാഥൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story