Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്തനാര്‍ബുദ നിര്‍ണയ...

സ്തനാര്‍ബുദ നിര്‍ണയ പരിശോധന

text_fields
bookmark_border
സ്തനാര്‍ബുദ നിര്‍ണയ പരിശോധന
cancel
ബേപ്പൂർ: ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വി.പി.എസ് ലേക് ഷോര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടപ്പാക്കുന്ന കാന്‍സര്‍ നിർണയ-പ്രതിരോധ പദ്ധതിയായ 'കൈത്തരി'യുടെ ഭാഗമായി സൗജന്യ സ്തനാര്‍ബുദ നിർണയം സംഘടിപ്പിച്ചു. കൈത്തിരിയുടെ മൂന്നാംഘട്ട പരിപാടിയായാണ് സൗജന്യ പരിശോധന സംഘടിപ്പിച്ചത്. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ മാമോഗ്രാം വാഹനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് പരിശോധന സംഘടിപ്പിച്ചത്. അടുത്ത മൂന്നാഴ്ചക്കാലം കോഴിക്കോട് ലേക് ഷോര്‍ മെഡിക്കല്‍ സെന്ററില്‍ ക്യാമ്പ് ചെയ്യുന്ന മാമോഗ്രാം പരിശോധന വാഹനത്തില്‍ ദിവസേന 20 പേര്‍ക്ക് സൗജന്യമായി രോഗനിർണയം നടത്താനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ആഴ്ചയില്‍ നാലു ദിവസമാണ് പരിശോധന നടക്കുക. നിലവില്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും 40 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രവുമായോ കോഴിക്കോട് വി.പി.എസ് മെഡിക്കല്‍ സെന്ററുമായോ ബന്ധപ്പെട്ടാല്‍ സൗജന്യ മാമോഗ്രാം ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ. അജയ്കുമാർ അറിയിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് പരിശോധനയുടെ ഉദ്ഘാടനം നിർവഹിച്ചു. ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ദീപ, ഡോ. മെഹറൂഫ് രാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ. അജയ് കുമാര്‍, രമേഷ് പുല്ലാട്ട്, ഡോ. ഫവാസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story