Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗവേഷണ സംവരണം:...

ഗവേഷണ സംവരണം: കാലിക്കറ്റിൽ ഒളിച്ചുകളി തുടരുന്നു

text_fields
bookmark_border
കോഴിക്കോട്​: ഗവേഷണത്തിന്​ സംവരണം പാലിക്കുന്നതിൽ അന്തിമ തീർപ്പിലെത്താതെ കാലിക്കറ്റ്​ സർവകലാശാല. ബിരുദാനന്തര ബിരുദ പ്രവേശനത്തിന്​ മാനദണ്ഡമാക്കുന്ന സംവരണം ഗവേഷണത്തിനും പാലിക്കണമെന്ന്​ വകുപ്പ് തലവന്മാരുടെ യോഗത്തിൽ വൈസ്​ ചാൻസലർ നിർദേശിച്ചിരുന്നു. വാക്കാലുള്ള നിർദേശം നടപ്പാക്കാൻ വകുപ്പു മേധാവികൾ തയാറല്ല. ഉത്തരവിറങ്ങിയാലേ പരിഗണിക്കൂവെന്നാണ്​ അവരുടെ നിലപാട്​. എന്നാൽ, ഉത്തരവിറക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ്​ ആക്ഷേപം. ഗവേഷണത്തിനുള്ള പ്രവേശനത്തിൽ സംവരണത്തിന്​ മാനദണ്ഡം തയാറാക്കാൻ സിൻഡിക്കേറ്റ് ഉപസമിതി രൂപവത്​കരിച്ചിരുന്നു. ഒരു വർഷമായിട്ടും ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പ്രവേശന വകുപ്പും ഗവേഷണ വകുപ്പും പരസ്പരം പഴിചാരുകയാണെന്നും സംവരണം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് 205 സീറ്റുകളാണ്​ നീക്കി​വെച്ചത്​. ഈഴവ 73, മുസ്​ലിം 64, മറ്റു പിന്നാക്ക വിഭാഗങ്ങൾ 114 എന്നിങ്ങനെയുള്ള സംവരണവും പാലിക്കുന്നില്ല. സർവകലാശാല വകുപ്പുകളിലും കോളജുകളിലെ റിസർച് കേന്ദ്രങ്ങളിലും പ്രവേശനം കാത്തിരിക്കുന്ന പിന്നാക്ക വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് സർവകലാശാലയുടെ നീക്കം തിരിച്ചടിയാകും. നിലവിൽ തയാറാക്കിയ ചുരുക്കപ്പട്ടികയിൽനിന്ന് ഗൈഡുമാരുടെ താൽപര്യമനുസരിച്ച് പ്രവേശനം നൽകാമെന്ന സ്ഥിതിയാണ്​. ചുരുക്കപ്പട്ടികയിലെ റാങ്കുപോലും പരിഗണിക്കില്ലെന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story