Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:40 AM IST Updated On
date_range 28 April 2022 5:40 AM ISTഓമശ്ശേരിയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി
text_fieldsbookmark_border
ഓമശ്ശേരി: ഓമശ്ശേരിയിൽ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണ വസ്തുക്കൾ പിടികൂടി. നിയമനടപടികളുടെ ഭാഗമായി ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി. ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാതെയും മാലിന്യം വലിച്ചെറിയുകയും തള്ളുകയും ചെയ്ത അന്തർസംസ്ഥാന തൊഴിലാളി വാസകേന്ദ്രങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകി. പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിക്കുന്ന അന്തർസംസ്ഥാന തൊഴിലാളി താമസ കേന്ദ്രങ്ങൾ അടച്ചുപൂട്ടൽ ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. അലക്ഷ്യമായി കൂട്ടിയിട്ട പഴയ ടയറുകളിൽ ഡെങ്കിപ്പനിക്ക് കാരണമായ കൊതുക് ലാർവകളെ കണ്ടെത്തിയ സാഹചര്യത്തിൽ ടയർ കടകൾക്ക് നോട്ടീസ് നൽകി. കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം സർക്കാറിന്റെതുൾപ്പെടെ 73 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പുകയില നിരോധിത മേഖല എന്ന ബോർഡ് സ്ഥാപിക്കുന്നതിന് കർശന നിർദേശം നൽകി. തുടർപരിശോധനയിൽ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ നിയമാനുസൃതം നടപടികൾ സ്വീകരിക്കും. ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ, ജൂനിയർ എച്ച്.ഐമാരായ ടി.ഒ. മഞ്ജുഷ, ടി. സജീർ എന്നിവർ നേതൃത്വം നൽകി. പകർച്ചവ്യാധികൾക്ക് കാരണമാംവിധം ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ബി. സായ്നാഥ് അറിയിച്ചു. ചിത്രം ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ നടന്ന പരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
