Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:38 AM IST Updated On
date_range 28 April 2022 5:38 AM ISTഅംഗൻവാടി സമരത്തിനു രാഷ്ട്രീയ താൽപര്യം
text_fieldsbookmark_border
തിരുവള്ളൂർ: പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗൻവാടി മതിൽ ഇടിയാൻ യഥാർഥ കാരണം നിർമാണ സമയത്ത് ബന്ധപ്പെട്ടവർ കാണിച്ച ശ്രദ്ധക്കുറവും അലംഭാവവുമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി. മൺതിട്ടക്കു മുകളിൽ കല്ലുകൾ നിരത്തി തീർത്തും അശാസ്ത്രീയമായിട്ടാണ് മതിൽ നിർമിച്ചത്. ഇത് തകർന്ന സാഹചര്യത്തിൽ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം സ്ഥലപരിശോധന നടത്തി അസ്തിവാരമിട്ട് മതിൽ നിർമിച്ചാൽ മാത്രമേ സുരക്ഷിതത്വമുണ്ടാകുകയുള്ളൂ എന്നു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അതിനായുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. 2012 മുതൽ 2018 വരെ ഈ അംഗൻവാടി നവീകരണത്തിനായി ഒരു ലക്ഷം രൂപയോളം തുടർച്ചയായി വകയിരുത്തിയിട്ടും പ്രവൃത്തി നടത്താത്തതു കാരണം ഫണ്ട് പാഴായിപ്പോവുകയായിരുന്നു. അക്കാലത്തെ പഞ്ചായത്ത് ഭരണസമിതി, വാർഡ് അംഗം, വെൽഫെയർ കമ്മിറ്റി എന്നിവരുടെ ഉപേക്ഷയാണ് ഇതിനു കാരണമായി തീർന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ രാഷ്ട്രീയതാല്പര്യത്തോടെ ഉയർത്തിക്കൊണ്ടുവരുകയാണെന്നും പ്രസിഡന്റ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story