Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ്​ ഏറ്റവും...

കോൺഗ്രസ്​ ഏറ്റവും ശക്​തിപ്പെടേണ്ട സന്ദർഭം -കെ. സുധാകരൻ

text_fields
bookmark_border
കോഴിക്കോട്​: എന്തു തൊട്ടാലും വർഗീയത സൃഷ്ടിക്കുന്ന മോദി സർക്കാറിന്റെ കാലമാണിതെന്നും കോൺഗ്രസ്​ ഏറ്റവും ശക്​തിപ്പെടേണ്ട സന്ദർഭമാണിതെന്നും കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. ജനാധിപത്യത്തോട്​ ആദരവുപുലർത്താത്ത ഭരണകൂടമാണ്​ ഇന്ത്യ ഭരിക്കുന്നത്​. ഗൗരവതരമാണ്​ നാടിന്റെ അവസ്ഥ. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ്​ ശക്തിപ്പെട്ടേ മതിയാവൂ എന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് ജില്ല​ നേതൃകൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്‍റിൽ ഒരു ചർച്ചപോലും നടക്കാത്ത കാലമാണിത്​. ബില്ലുകളെല്ലാം കൈയടിച്ച്​ പാസാക്കുകയാണ്​. എതിർപ്പുകൾ മാനിക്കില്ല. വല്ല​പ്പോഴും പാർലമെന്‍റിൽ വന്നുപോവുന്ന പ്രധാനമന്ത്രി. പാർലമെന്‍റ്​ സംവിധാനത്തെ ഇങ്ങനെ പരിഹസിക്കുന്ന കാലം മുമ്പുണ്ടായിട്ടില്ല. നരസിംഹറാവുവിനെയും മൻമോഹൻസിങ്ങിനെയും ഓർത്ത്​ നമിക്കുകയാണ്​ ഈ ഘട്ടത്തിലെന്ന്​ സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചാർജുള്ള കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം, അഡ്വ. പി.എം. നിയാസ്​, കെ.സി. അബു, എൻ. സുബ്രഹ്​മണ്യൻ, കെ. ബാലനാരായണൻ തുടങ്ങിയവർ സംബന്ധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. അബ്​ദുറഹ്​മാൻ സ്വാഗതം പറഞ്ഞു. ഡി.സി.സി അംഗങ്ങൾ, മണ്ഡലം പ്രസിഡന്‍റുമാർ, പോഷക സഹകരണ പ്രതിനിധികൾ, സഹകരണ ബാങ്ക്​ പ്രസിഡന്‍റുമാർ തുടങ്ങിയവരാണ് അടച്ചിട്ട ഹാളിൽ നടന്ന കൺവെൻഷനിൽ പ​ങ്കെടുത്തത്​. bk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story