Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:43 AM IST Updated On
date_range 27 April 2022 5:43 AM ISTഹെവൻസ് പ്രീ സ്കൂൾ പേരാമ്പ്ര ഖുർആൻ സംഗമം
text_fieldsbookmark_border
പേരാമ്പ്ര: ദാറുന്നുജൂം ഓർഫനേജിന് കീഴിൽ പ്രവർത്തിക്കുന്ന ഹെവൻസ് പ്രീ സ്കൂൾ ഖുർആൻ സംഗമം സംഘടിപ്പിച്ചു. ദാറുന്നുജൂം ഓർഫനേജ് സെക്രട്ടറി പി.കെ. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഖുർആൻ പണ്ഡിതൻ നൗഷാദ് കാക്കവയൽ മുഖ്യപ്രഭാഷണം നടത്തി. ഹെവൻസ് പ്രീ സ്കൂൾ സെക്രട്ടറി കെ. മുബീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പേരാമ്പ്രയിലും പരിസരത്തുമുള്ള ഖുർആൻ മനപ്പാഠമാക്കിയവരെ ആദരിച്ചു. ദാറുന്നുജൂം ഓർഫനേജ് രക്ഷാധികാരി വി.ടി. കുഞ്ഞാലി, ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.ടി. ഇബ്രാഹീം, ഓർഫനേജ് കമ്മിറ്റി അംഗങ്ങളായ അയ്യപ്പൻകുട്ടി, കുഞ്ഞബ്ദുല്ല, ടി. അബ്ദുസ്സലാം, എസ്.കെ. അബ്ദുല്ലത്തീഫ്, കെ. മുഹമ്മദ് ഷാഫി, ടി. അബൂബക്കർ, എസ്.കെ. ആയിഷ, മാനേജർ കെ.കെ. ഹാരിസ്, പി.ടി.എ പ്രസിഡന്റ് ടി.വി. സിറാജ് എന്നിവർ ഖുർആൻ മനപ്പാഠമാക്കിയവർക്ക് ഉപഹാരം നൽകി. ഹെവൻസ് പ്രീ സ്കൂൾ പ്രിൻസിപ്പൽ കെ. നജ്മ സ്വാഗതവും ഹെവൻസ് പ്രീ സ്കൂൾ സ്റ്റേറ്റ് കമ്മിറ്റി അംഗം സിറാജ് സമാപന പ്രസംഗവും നടത്തി. അൽഫിൻ അഷറഫ് ഖിറാഅത്ത് നടത്തി. എം.കെ. ലൈല, വി.പി. ഷമീബ, എൻ. റൈഹാനത്ത്, വി.പി. ബുഷ്റ എന്നിവർ നേതൃത്വം നൽകി. Photo:ദാറുന്നുജൂം ഓർഫനേജിന് കീഴിൽ പ്രവർത്തിക്കുന്ന ഹെവൻസ് പ്രീ സ്കൂൾ ഖുർആൻ സംഗമം ദാറുന്നുജൂം ഓർഫനേജ് സെക്രട്ടറി പി.കെ. ഇബ്രാഹീം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
