Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:43 AM IST Updated On
date_range 27 April 2022 5:43 AM ISTചെങ്ങോടുമല സർക്കാർ ഏറ്റെടുക്കണം; സമരസമിതി ധർണ നടത്തി
text_fieldsbookmark_border
കൂട്ടാലിട: ചെങ്ങോടുമലയിൽ ക്വാറിമാഫിയ കൈവശംവെച്ച ഭൂമി സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന വിദഗ്ധസമിതി ശിപാർശ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ കൂട്ടാലിടയിൽ സായാഹ്ന ധർണ നടത്തി. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പരിസ്ഥിതിസമരങ്ങൾക്ക് മാതൃകയാണ് ചെങ്ങോടുമല സമരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെങ്ങോടുമല സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനുള്ള 10,000 ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ചെങ്ങോടുമല സമരം ചരിത്രത്തിൽ ഇടംപിടിച്ചതാണെന്നും ഈ സമരചരിത്രം രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി.വി. ജിനീഷ് അധ്യക്ഷത വഹിച്ചു. ലിനീഷ് നരയംകുളം, രാധൻ മൂലാട്, വി.എം. അഷ്റഫ്, കെ.എം. നസീർ, ടി.കെ. ബാലൻ മൂലാട്, ടി.എം. കുമാരൻ, ജയരാജൻ കല്പകശ്ശേരി, കാർത്തിക എസ്. ബാബു, സുരേഷ് ചീനിക്കൽ എന്നിവർ സംസാരിച്ചു. പാർവണ അഭിലാഷ്, ഹരിനന്ദന എന്നിവർ ഗാനമാലപിച്ചു. Photo: ചെങ്ങോടുമല സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൂട്ടാലിടയിൽ നടന്ന ധർണ കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
