Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:43 AM IST Updated On
date_range 27 April 2022 5:43 AM ISTബൈക്ക് റൈഡർ ജപിൻ ജയപ്രകാശിന് നാട് വിട നൽകി
text_fieldsbookmark_border
പൂനൂർ: യു.എ.ഇയിൽ അപകടത്തിൽ മരിച്ച ബൈക്ക് റൈഡർ ഉണ്ണികുളം പൂനൂർ 19 വള്ളിൽ വയൽ കുന്നുമ്മൽകണ്ടി ജെ.പി ഭവനിൽ ജപിൻ ജയപ്രകാശിന് (37) നാട് കണ്ണീരോടെ വിടനൽകി. ശനിയാഴ്ചയാണ് യു.എ.ഇയിലെ ഫുജൈറ ദിബ്ബയിൽ ബൈക്ക് റേസിങ് പരിശീലനത്തിനിടെ അപകടത്തിൽ ജപിൻ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതശരീരം ഒമ്പത് മണിയോടെ പൂനൂർ 19ലെ വീട്ടിലെത്തിച്ചു. അവസാന നോക്കുകാണാൻ ബന്ധുക്കളും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് കാത്തുനിന്നത്. വിറങ്ങലിച്ച ശരീരം ആംബുലൻസിൽനിന്ന് ഇറക്കുമ്പോൾ തേങ്ങലുകൾ അലമുറകളായിമാറി. മാതാവ് പ്രേമയേയും മറ്റു ബന്ധുമിത്രാദികളേയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പണിപ്പെട്ടു. മകന്റെയും പേരമക്കളുടെയും കൂടെ താമസിക്കാൻ പ്രേമ ഞായറാഴ്ച യു.എ.ഇയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടെയാണ് ദുരന്തവാർത്ത നാട്ടിലറിഞ്ഞത്. ജപിന്റെ കൂടെ യു.എ.ഇയിൽ താമസിക്കുന്ന ഭാര്യ ഡോ. അഞ്ജുവിനേയും രണ്ടു മക്കളേയും മരണവിവരം അറിഞ്ഞ ഉടനെ സുഹൃത്തുക്കൾ നാട്ടിലേക്കയച്ചിരുന്നു. അപ്രതീക്ഷിത ദുരന്തം കുടുംബാംഗങ്ങളേയും നാട്ടുകാരേയും തീരാവേദനയിൽ മുക്കി. രാവിലെ ഒമ്പതരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
